സംസ്ഥാന സ്കൂൾ കായിക മേളയിൽ മൊഗ്രാലിലെ മുഹമ്മദ് യാഖൂബിന് വെള്ളിമെഡൽ ; കുമ്പള റെയിൽവേ സ്റ്റേഷനിൽ വരവേൽപ്പ്
കുമ്പള : തൃശൂർ ജി എം ബി വി എച്ച് എസ് എസ് കുന്നംകുളം സ്കൂളിന് വേണ്ടി വെള്ളി മെഡൽ കരസ്ഥമാക്കി മൊഗ്രാൽ സ്വദേശി മുഹമ്മദ് യാഖൂബ് നാടിന് അഭിമാനമായി.
തിരുവനന്തപുരത്ത് വെച്ചു നടന്ന 67- ആമത് സംസ്ഥാന സ്കൂൾ കായിക മേളയിൽ ഗുസ്തി ജൂനിയർ ബോയ്സ് 55 kg. വിഭാഗത്തിലാണ് സിൽവർ മെഡൽ കരസ്ഥമാക്കിയത്. മൊഗ്രാൽ കോട്ട റോഡിലെ യൂസഫ് പാച്ചാനി താഹിറ ദമ്പതികളുടെ മകനാണ് മുഹമ്മദ് യാക്കൂബ്. കോട്ടയിൻസ് ആർട്സ് & സ്പോർട്സ് ക്ലബ് കുമ്പള റെയിൽവേ സ്റ്റേഷനിൽ വെച്ച് മുഹമ്മദ് യാക്കൂബിന് സ്വീകരണം നൽകി.
കാസർകോട് ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, സാമൂഹ്യ പ്രവർത്തകരായ അബ്ദുല്ലത്തീഫ്, അസീസ് കളത്തൂർ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസ്സോസിയേഷൻ കുമ്പള യൂണിറ്റ് സെക്രട്ടറി സവാദ് താജ്, കരീം അരിമല, മൻസൂർ ഗോൾഡ് കിംഗ്, മുഹമ്മദ് യാക്കൂബിന്റെ പിതാവ് യൂസുഫ് പാച്ചാണി, കോട്ടയിൻസ് ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡന്റ് നൗഷാദ് കോട്ട എന്നിവർ സംബന്ധിച്ചു.


Post a Comment