JHL

JHL

കോട്ടയിൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സ്നേഹാദരവ്

മൊഗ്രാൽ : വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്ക് കോട്ടയൻസ് ക്ലബ്ബിന്റെ ആദരവ്. പരിപാടി  മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്  സയ്യിദ് ഹാദി തങ്ങൾ ഉൽഘാടനം ചയ്തു. പരിപാടിയിൽ  കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ്‌ പ്രസിഡന്റ് ബി എൻ മുഹമ്മദ് അലി, വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി അബ്ദുൽ ലത്തീഫ് ജെ എച്ച് എൽ, മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ് എ എം സിദ്ദീഖ് റഹ്മാൻ, ഡി.എ.പി.എൽ & എസ്‌. ടി. യു. ജില്ലാ വൈസ് പ്രസിഡന്റ് യൂസഫ് പാച്ചാണി, അഫ്‌സോലുഷൻ മാനേജിങ് ഡയറക്ടർ അഫ്സൽ, വാർഡ് മുസ്ലിം ലീഗ്  പ്രസിഡന്റ് കരീം അരിമല, മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു. 
തിരുവനന്തപുരത്ത് വെച്ച്‌ നടന്ന 67- മത്‌ ജൂനിയർ വിഭാഗം ഗുസ്തി മത്സരത്തിൽ വെള്ളി മെഡൽ നേടിയ മുഹമ്മദ് യാക്കൂബിനെ സയ്യിദ്  ഹാദി തങ്ങൾ സ്നേഹോപഹാരം നൽകി ആദരിച്ചു.
മംഗലാപുരം ഇന്ദിരാ കോളേജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിൽ ബി എസ് സി  റേഡിയോളജി  ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് സൈഹാനിന് ദേശീയവേദി പ്രസിഡന്റ് എ.എം. സിദ്ദീഖ് റഹ്മാൻ സ്നേഹോപഹാരം നൽകി ആദരിച്ചു. 
കഴിഞ്ഞ 5 വർഷം  15-ആം വാർഡിൽ സുത്യർഹമയ സേവനം അനുഷ്ടിച്ച സി.എം. മുഹമ്മദിന്  ബി.എൻ. മുഹമ്മദ് അലി സ്നേഹോപഹാരം നൽകി ആദരിച്ചു.
മൊഗ്രാൽ മാപ്പിളാ കലാ രംഗത്തെ മുന്നിൽ നിന്ന് നയിക്കുന്ന മുഹമ്മദ് കുഞ്ഞി ആമുഖ പ്രസംഗം നടത്തി ,  അഫ്‌സോലുഷൻ മാനേജിങ് ഡയറക്ടർ അഫ്സൽ സ്വാഗത പ്രസംഗം നടത്തി , കോട്ടയിൻസ് ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡന്റ് നൗഷാദ് കോട്ട യായിരുന്നു അദ്ധ്യക്ഷ സ്ഥാനം വഹിച്ചത്. 

* കലാ കായിക സാംസ്‌കാരിക രംഗത്ത് വളർന്ന് വരുന്ന പ്രതിഭകളെ ആദരിക്കുന്ന കാര്യത്തിൽ ഒരുപടി മുമ്പിൽ നിൽക്കുന്ന ക്ലബ്ബ് ആയി മാറി കോട്ടയിൻസ് ക്ലബ്ബ് എന്ന് ഹാദി തങ്ങൾ 
* ⁠സ്നേഹോപഹാര ചടങ്ങുകൾ വളർന്ന് വരുന്ന കുട്ടികൾക്ക്  പ്രചോദനമാകുമെന്ന് സിഎം മുഹമ്മദ്  
* ⁠കായിക പരമായിട്ടും , വിദ്യാഭ്യാസ പരമായിട്ടും കുട്ടികളെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കാൻ കഴിയട്ടെയെന്ന് ബി.എൻ മുഹമ്മദലി 
* ⁠എല്ലാ മേഖലയിലും വളർന്ന് വരുന്ന യുവ പ്രതിഭകളെ ചേർത്ത് പിടിക്കാൻ കോട്ടയിൻസ് ക്ലബ്ബിന് സാദിച്ചുവെന്ന്  എ.എം. സിദ്ദീഖ് റഹ്മാൻ

No comments