JHL

JHL

സ്കൂൾ പ്രവൃത്തി പരിചയമേളകൾ ഭാവിയിലേക്കുള്ള തൊഴിലവസരങ്ങളാക്കി മാറ്റുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. -എ കെ എം അഷ്റഫ് എംഎൽഎ.

മൊഗ്രാൽ.ശാസ്ത്രോത്സവത്തിന്റെ  ഭാഗമായി സ്കൂളുകളിൽ നടക്കുന്ന പ്രവൃത്തി  പരിചയമേളകൾ ഭാവിയിലേക്കുള്ള തൊഴിലവസരങ്ങളാ ക്കി മാറ്റുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്നും, വിദ്യാർത്ഥികളുടെ വ്യത്യസ്ത കഴിവുകൾ പ്രകാശിപ്പിക്കുന്നതിനും,അത് പരിപോഷിപ്പിക്കുന്നതിനും ഇത്തരം മേളകൾ ഉപകരിക്കുമെന്നും മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് അഭിപ്രായപ്പെട്ടു. മൊഗ്രാൽ വൊക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂളിൽ കുമ്പള സബ്ജില്ലാ ശാസ്ത്രോത്സവം- പ്രവൃത്തി പരിചയമേള-2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മേളയിൽ നൂറോളം സ്കൂളുകളിൽ നിന്നായി 1500 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. എഴുപതോളം ജഡ്ജസും,300 ഓളം ഒഫീഷ്യൽസും, മൊഗ്രാൽ സ്കൂളിലെ വിവിധ യൂണിറ്റുകളുടെ നൂറോളം വളണ്ടിയർമാരും, നൂറോളം സ്വാഗതസംഘം അംഗങ്ങളും ചേർന്നപ്പോൾ പ്രവൃത്തി പരിചയ മേള മൊഗ്രാൽ സ്കൂളിന് ഉത്സവാന്തരീക്ഷമായി മാറി.

 ചടങ്ങിൽ  പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് എൻ സരിത മുഖ്യാതിഥിയായി സംബന്ധിച്ചു.കുമ്പള എ ഇ ഒ ശശിധര എം ആമുഖ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ജെ ജയറാം സ്വാഗതം പറഞ്ഞു.

 കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിനി വിഎസ്, ശ്രീമതി ഷീന, സംഘാടകസമിതി വർക്കിംഗ് ചെയർമാൻ റിയാസ് കരീം,എസ്.എം.സി ചെയർമാൻ ആരിഫ് ടി എ,വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഇൻ ചാർജ് രേഷ്മ വി, മദർ പി ടി എ പ്രസിഡണ്ട് ഹസീന, വൈസ് പ്രസിഡണ്ട് സുഹ്റ, എസ്എംസി വൈസ് ചെയർപേഴ്സൺ നജ്മുന്നിസ,വർക്ക് എക്സ്പീരിയൻസ് ക്ലബ് സെക്രട്ടറി ജയകര ബി,എച്ച് എം ഫോറം കൺവീനർ സുരേന്ദ്രൻ എംവി, സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സിദ്ദീഖ് റഹ്മാൻ,എം മാഹിൻ മാസ്റ്റർ, മുഹമ്മദ് കുഞ്ഞി ടൈൽസ്,ജലീൽ കൊപ്പളം,അശ്റഫ് എംഎസ്,സത്താർ ബി കെ,അർഷാദ് മൊഗ്രാൽ,സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,സെഡ് എ മൊഗ്രാൽ,എം എ ഹമീദ് സ്പിക്ക്,ടിഎം ശുഹൈബ്, അഷ്റഫ്  പെർവാ ഡ്,എംജി അബ്ദുൽ റഹ്മാൻ,അബ്ക്കോ മുഹമ്മദ്  തുടങ്ങിയവർ ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി എഫ് എച്ച് തസ്നീം നന്ദി പറഞ്ഞു.

No comments