"ഇവിടെ ഒരു ബസ്റ്റോപ്പ് ഉണ്ടായിരുന്നു'' ദേശീയപാത നിർമ്മാണം പൂർത്തിയായപ്പോൾ അധികൃതർ ബസ് സ്റ്റോപ്പ് അവഗണിച്ചു: പ്രദേശവാസികൾക്ക് യാത്രാദുരിതം
മൊഗ്രാൽ.മൊഗ്രാലിൽ മുഹ്യദ്ധീൻ പള്ളി,കൊപ്ര ബസാർ ബസ്റ്റോപ്പുകൾ നിർത്തലാക്കിയത് വിദ്യാർത്ഥികളടക്ക മുള്ള പ്രദേശവാസികൾക്ക് ദുരിതമാകുന്നു.
ദേശീയപാത നിർമ്മാണവും,സർവീസ് റോഡുകളുടെ ജോലികളും ഏകദേശം പൂർത്തിയായതോടെ നിലവിലുണ്ടായിരുന്ന ബസ്റ്റോപ്പുകൾ അധികൃതർ അവഗണിച്ചത്.ഈ സ്റ്റോപ്പുകളിൽ ഇപ്പോൾ കൈ കാണിച്ചാലും ബസുകൾ നിർത്തുന്നില്ലെന്നാണ് വിദ്യാർത്ഥികള അടക്കമുള്ള പ്രദേശവാസികൾ പറയുന്നത്.
കാസറഗോഡ് നിന്ന് കുമ്പളയിലേക്കുള്ള സർവീസ് റോഡിലാണ് ഈ രണ്ട് ബസ് സ്റ്റോപ്പുകൾ ഒഴിവാക്കിയിരിക്കുന്നത്. പ്രദേശവാസികൾ പരാതിയുമായി അധികൃതരെ കാണുകയാണ്.കുമ്പള യു എൽ സി സി അധികൃതരെ സമീപിച്ചപ്പോൾ കണ്ണൂരിലുള്ള ഓഫീസിൽ പരാതി നൽകാനാണ് പറഞ്ഞതെന്ന് പ്രദേശവാസിയായ ഇൻത്യാസ് വലിയ നാങ്കി പറയുന്നു. ജനപ്രതിനിധികൾ ഈ വിഷയത്തിൽ തിരിഞ്ഞുനോക്കുന്നില്ലെന്നും പ്രദേശവാസികൾക്ക് ആക്ഷേപമുണ്ട്.
ബസ്റ്റോപ്പുകൾ പുനർനിയിക്കുമ്പോൾ കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി ഈ രണ്ട് സ്റ്റോപ്പുകൾ എടുത്തുമാറ്റുന്നതിൽ ഇടപെടൽ നടത്താത്തതിലും പ്രദേശവാസികൾക്ക് അമർഷമുണ്ട്. ഇവിടങ്ങളിൽ ഇപ്പോൾ ബസ്റ്റോപ്പുകളോ,ബസ് ഷെൽട്ടറുകളോ സ്ഥാപിച്ചിട്ടുമില്ല.
ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ജില്ലയിൽ ഇത്തരത്തിൽ ഒട്ടനവധി ബസ്റ്റോപ്പുകൾ ഒഴിവാക്കിയതായാണ് അധികൃതരുടെ വിശദീകരണം.നേരത്തെ ഇടപെടൽ നടത്തിയിരുന്നുവെങ്കിൽ ബസ്റ്റോപ്പുകൾ നിലനിർത്താനാ കുമായിരുന്നുവെന്നും അധികൃതർ പറയുന്നുണ്ട്.
ബസ്റ്റോപ്പുകൾ ഒഴിവായത് മൂലം നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനും,മുതിർന്ന പൗരന്മാർക്ക് ബസുകളിൽ യാത്ര ചെയ്യാനും,സ്ത്രീകളും,കുഞ്ഞുങ്ങളും അടക്കമുള്ള രോഗികളായവർക്ക് ആശുപത്രികളിൽ പോകാനും 200 മീറ്ററുകളോളം നടന്ന് മൊഗ്രാൽ ടൗണിനേ യും,പെർവാഡ് ബസ്റ്റോപ്പിനേയും ആശ്രയിക്കേണ്ടി വരുന്നു.ഇത് ഏറെ ദുരിതമാവുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

.jpeg)
Post a Comment