ബന്ധുനിയമനം പ്രതിഷേധാർഹം -സിപിഎം
കുമ്പള : ഗ്രാമപ്പഞ്ചായത്തിന്റെ അധികാരം ഉപയോഗിച്ച് മൊഗ്രാലിലെ യുനാനി ആസ്പത്രിയിൽ നടത്തിയ ബന്ധുനിയമനം പ്രതിഷേധാർഹമെന്ന് സിപിഎം.
മുസ്‌ലിം ലീഗ് മണ്ഡലം നേതാവിന്റെ ബന്ധുവായ എംഎസ്എഫ് നേതാവിനെ ഫിസിയോതെറാപ്പി തസ്തികയിലേക്ക് നിയമിച്ചത് അധികാര ദുർവിനിയോഗമാണെന്ന് സിപിഎം കുമ്പളം ലോക്കൽ കമ്മിറ്റി ആരോപിച്ചു.
സിപിഎം അംഗങ്ങളുടെ ഇടപെടൽ മൂലമാണ് നിയമനം റദ്ദുചെയ്യാൻ ഭരണസമിതി നിർബന്ധിതമായത്.
അധികാര ദുരുപയോഗം ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
Post a Comment