കുമ്പള പുതിയ ട്രാഫിക് പരിഷ്കരണം പഴയ ബസ് സ്റ്റാൻഡ് പരിസരത്തുള്ള വ്യാപാരികളുടെ പ്രയാസങ്ങളും യാത്രക്കാരുടെ ദുരിതവും അധികൃതർ ഗൗരവത്തിൽ കാണണം പിഡിപി
കുമ്പള:കുമ്പള ടൗണിന്റെ പുതിയ ട്രാഫിക് പരിഷ്കരണം പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരികളുടെ പ്രയാസവും അധികൃതർ ഗൗരവത്തിൽ കാണണമെന്ന് പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു! ബസ് സ്റ്റാൻഡ് പരിസരത്തും പോലീസ് സ്റ്റേഷൻ റോഡിലുമായി നിരവധി ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത് ബസ് സ്റ്റാൻഡ് ആ ഭാഗത്തേക്ക് മാറ്റിയതോടെ ബസ് യാത്രക്കാരും മീറ്ററുകളോളം നടന്നു വേണം ഇങ്ങോട്ട് എത്താൻ അത് യാത്രക്കാർക്കും ദുരിതമാകുന്നു അതുപോലെ ബദിയടുക്ക മുള്ളേരിയ സീതാംഗോളി പെർള പേരാൽ കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ബസ് യാത്രക്കാർ കുമ്പള ടൗണിൽ നിന്നും ഓട്ടോ പിടിച്ച് പോകേണ്ട സാഹചര്യം! കാസർഗോഡ് തലപ്പാടി ഭാഗത്തേക്കുള്ള യാത്രക്കാരുടെ അവസ്ഥയും ഇതുതന്നെ യാത്രക്കാരുടെയും വ്യാപാരികളുടെയും പ്രയാസങ്ങളും ദുരിതങ്ങളും അധികൃതർ ഗൗരവപൂർവ്വം നിരീക്ഷിച്ച് വേണ്ട ഇടപെടൽ ഉണ്ടാകണമെന്ന് പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപെട്ടു! നേതാക്കന്മാരായ അഷ്റഫ് ബദ്രിയ നഗർ ബഷീർ കജാലം അഷ്റഫ് കൊടിയമ്മ ഹനീഫ ആരിക്കാടി അബ്ദുള്ളകുഞ്ഞി മൊഗ്രാൽ റസാക്ക് മുളിയടുക്കം പാർട്ടി സംസ്ഥാന കൗൺസിൽ അംഗം സാദിക്ക് മുളിയടുക്ക പാർട്ടി പ്രവാസി സംഘടനാ നേതാക്കളായ (പി സി ഫ്) ഇസ്മയിൽ ആരിക്കാടി ഖാലിദ് ബമ്പ്രാന മുൻ സംസ്ഥാന കൗൺസിൽ അംഗം മൂസ അട്ക അഫ്സർ മല്ലൻകൈ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു
Post a Comment