JHL

JHL

പ്രഭാത വ്യായാമ കൂട്ടായ്മയുടെ ഒന്നാം വാർഷികം: മെക് 7 മെഗാ സംഗമം ഒക്ടോബർ 11ന് മൊഗ്രാലിൽ. കുമ്പളയിൽ വിളംബര ജാഥ നടത്തി.


മൊഗ്രാൽ: ആരോഗ്യകരമായ ജീവിതവും സന്തോഷവും ഉറപ്പ് നൽകുന്ന ജനകീയ വ്യായാമ പരിശീലന  പദ്ധതിയായ മെക്-7' ഹെൽത്ത് ക്ലബ്ബിന് മൊഗ്രാലിൽ ഒരു വയസ്സ് പൂർത്തിയാവുകയാണ്.
ചുരുങ്ങിയ ആളുകളുമായി ആരംഭിച്ച പ്രസ്തുത ശാസ്ത്രീയ വ്യായാമ മുറ ഒരു വർഷം കൊണ്ട്  മൊഗ്രാലിലും, കുമ്പളയിലുമായി വലിയൊരു ജനകീയ പരിശീലന കൂട്ടായ്മയായി  മാറിയിരിക്കുകയാണ്.

ആരോഗ്യസംരക്ഷണം ഉറപ്പുനൽകിക്കൊണ്ട് ചിട്ടയായ രീതിയിൽ മുടങ്ങാതെ നടന്ന് പോകുന്ന ഈ സംരംഭത്തിന്റെ  ഒന്നാം വാർഷികം  കാസർഗോഡ് മേഖല 2' MEC-7 മെഗാസംഗമം' എന്ന പേരിൽ 2025 ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 6:30 ന് മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ്  ഗ്രൗണ്ടിൽ വെച്ച് നടക്കുകയാണ്. മൊഗ്രാൽ,കുമ്പള,  പള്ളിക്കര,പട്ട്ള യൂണിറ്റുകളിൽ നിന്നായി മുന്നൂറോളം  അംഗങ്ങൾ സംഗമത്തിൽ അണിനിരക്കും.
വിവിധ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് നടക്കുന്ന പ്രസ്തുത പരിപാടിയിൽ MEC-7 ന്റെ ഫൗണ്ടർ അടക്കമുള്ള അണിയറ ശില്പികളും നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും.

രാവിലെ 6.30ന് പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാവും.6.45ന് പ്രഭാത വ്യായാമം. മെക്-7 ഫൗണ്ടർ ഡോ:സലാഹുദ്ദീൻ നേതൃത്വം നൽകും. ഏരിയ കോഡിനേറ്റർ ടി കെ ജാഫർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് നടക്കുന്ന മെഗാ സംഗമം എ കെ എം അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ സത്താർ ആരിക്കാടി അധ്യക്ഷത വഹിക്കും.മെക് 7 മൊഗ്രാൽ കോഡിനേറ്റർ എം മാഹിൻ മാസ്റ്റർ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ റിയാസ് കരീം സ്വാഗതം പറയും.
മെക് 7 ബ്രാൻഡ് അംബാസഡർ അറക്കൽ ബാവ മുഖ്യപ്രഭാഷണം നടത്തും.ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ഡോ:അബ്ദുൽ ഖാദർ ക്ലാസ് കൈകാര്യം ചെയ്യും. മെക് 7 നോർത്ത് സോൺ കോഡിനേറ്റർ ഡോ.ഇസ്മായിൽ മുജദ്ദി ദി,പ്രസീന സുരേഷ്,മെക്- 7 ചീഫ് കോഡിനേറ്റർ മുസ്തഫ പെരുവള്ളൂർ തുടങ്ങിയവർ സംസാരിക്കും.

ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ്,വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ തുടങ്ങിയ നാട്ടിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രമുഖ വ്യക്തിത്വങ്ങളും, മെക് 7 ജില്ലയിലെ കോഡിനേറ്റമാറും സംബന്ധിക്കുമെന്ന് പ്രോഗ്രാം-പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി കെ അൻവറും കൺവീനർ എം എ മൂസയും അറിയിച്ചു.
മെഗാ സംഗമത്തിന്റെ പ്രചരണാർത്ഥം കുമ്പള ടൗണിൽ ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ  വിളംബര ജാഥ നടത്തി.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് ഫ്ലാഗ് ഓഫ് ചെയ്തു. നിരവധി ആളുകൾ പങ്കെടുത്ത ജാഥയ്ക്ക് സംഘാടക സമിതി ഭാരവാഹികൾ
നേതൃത്വം നൽകി. വെള്ളി വൈകിട്ട് 6:30 ന് മൊഗ്രാൽ ടൗണിലും വിളംബര ജാഥ നടക്കും.

No comments