കുമ്പളയിലെ യുവ അഭിഭാഷകയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് സിപിഎം
കുമ്പള : യുവ അഭിഭാഷകയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവരാനായി സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സിപിഎം കുമ്പള ലോക്കൽ കമ്മിറ്റി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നഗരത്തിലെ ഓഫീസ് മുറിയിൽ അഭിഭാഷകയായ സി.രഞ്ജിതകുമാരിയെ (30) ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം കുമ്പള ലോക്കൽ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ പ്രസിഡൻറുമായിരുന്നു രഞ്ജിത. ഒട്ടേറെത്തവണ കുടുംബാംഗങ്ങൾ ഫോൺചെയ്തിട്ടും എടുക്കാത്തതിനെത്തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പോലീസെത്തി വാതിൽ ചവിട്ടിത്തുറന്ന് ഉള്ളിൽ പ്രവേശിക്കുകയായിരുന്നു. ഓഫീസ് മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. അഭിഭാഷക ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിരുന്നു. വിശദപരിശോധനയ്ക്കായി ഫോൺ ഫൊറൻസിക് ലാബിന് കൈമാറിയിട്ടുണ്ട്.
Post a Comment