മൊഗ്രാൽ യുനാനി ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിന് മൊഗ്രാലിലെ ഒരു വാർഡ് മെമ്പർ ആരോപണവുമായി വന്ന് തടഞ്ഞത് സ്വാർത്ഥ താൽപര്യത്തിന് വേണ്ടി; ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി റെഡ് സ്റ്റാർ മൊഗ്രാൽ
മൊഗ്രാൽ: 1990'ൽ സ്ഥാപിതമായ കേരളത്തിലെ അറിയപ്പെടുന്ന മാതൃക സ്ഥാപനമായ മൊഗ്രാലിലെ ഗവ : യുനാനി ഡിസ്‌പെൻസറിയിൽ ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിന് മൊഗ്രാലിലെ ഒരു വാർഡ് മെമ്പർ ആരോപണവുമായി
വന്ന് തടഞ്ഞത് സ്വാർത്ഥ താൽപര്യത്തിന് വേണ്ടിയാണെന്ന് റെഡ് സ്റ്റാർ മൊഗ്രാൽ ആരോപിച്ചു. ഇവിടെ വർഷങ്ങളായി ഫിസിയോ തെറാപ്പി ചികിത്സയും റെജിമിനൽ തെറാപ്പി ചികിത്സയും നൽകി വരുന്നുണ്ടായിരുന്നു. സ്ഥാപനത്തിൽ സേവനം നൽകുന്നുണ്ടായ ഫിസിയോ തെറാപ്പിസ്റ് ജോലി ആവശ്യാർഥം വിദേശത്ത് പോയതിനാൽ ഈ ഒഴിവിലേക്ക് കുമ്പള പഞ്ചായത്തിൽ വെച്ച് ഫിസിയോ തെറാപ്പിസ്റ് ഇന്റർവ്യൂ നടത്തുകയും നാല് പേർ പങ്കെടുക്കുകയും ചെയ്തു. പഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരം ലഭിക്കാത്തതിനാൽ നിയമനം നടത്തുവാൻ ആയില്ല. സ്ഥാപനത്തിൽ സ്ട്രോക് രോഗികൾ വൈകല്യമുള്ള കുഞ്ഞുങ്ങൾ തുടങ്ങിയ ദീർഘ കാല ഫിസിയോ തെറാപ്പി ചികിത്സ ആവശ്യമായ രോഗികൾ ഫിസിയോ തെറാപ്പിസ്റ് നിയമനം നടക്കാത്തതിനാൽ വളരെയധികം ബുദ്ധിമുട്ടുന്നു. നിയമനത്തിന് തടസ്സമായത് ചില പഞ്ചായത്ത് മെമ്പർമാരുടെ സ്വാർത്ഥ താല്പര്യമാണ്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഫിസിയോ തെറാപ്പി ചികിത്സ ലഭിക്കാത്തതിനാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾ വലയുന്നു.ആയത് പരിഹരിക്കുന്നതിനു വേണ്ടി അടിയന്തരമായി ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് ആരോഗ്യ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ റെഡ് സ്റ്റാർ മൊഗ്രാൽആവശ്യപ്പെട്ടു.
Post a Comment