JHL

JHL

മഞ്ചേശ്വരം പാലിയേറ്റീവ് സ്നേഹ സംഗമം നടത്തി

മഞ്ചേശ്വരം :  വേദന അനുഭവിക്കുന്നവർക്കും, ഒറ്റപ്പെടുന്നവർക്കും, കൈകോർക്കുന്ന സ്നേഹ സ്പർശം സംതൃപ്ത പരിചരണം ഏവരുടെയും  അവകാശം  എന്ന പ്രമേയമായി രോഗികളുടെയും കൂട്ടിരുപ്പുകരുടെയും മാനസിക സംഘര്‍ഷം കുറയ്ക്കുവാൻ    മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്‌ ബ്ലോക്ക്‌ ഫാമിലി ഹെൽത്ത്‌ സെന്റർ സംയുക്തമായി പാലിയേറ്റീവ് സ്നേഹ സംഗമം നടത്തി 

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിൻ ലവിന മോന്താരോ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് സിദീഖ് അധ്യക്ഷത വഹിച്ചു.ഡോ പ്രഭാകർ  റൈ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് ചെയർ പേഴ്സൺ രാധ, വെൽഫെയർ സ്റ്റാൻഡിങ്  ചെയർപേഴ്സൺ യാദവ ബഡാജെ, മുംതാസ് ഷമീറ പഞ്ചായത്ത്‌ സെക്രട്ടറി സുമേഷ്, ഡോ ഷിംന പ്രതീഷ്, ഡോ ദീപ്തി,  പാലിയേറ്റിവ് നഴ്‌സ്‌ ജ്യോതി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ  ഹാശിം  പ്രസംഗിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ദിലീപ് ടി എസ് നന്ദി പറഞ്ഞു

ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, ആശ വർക്കർ,കുടുംബ ശ്രീ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ,  എന്നിവർ പങ്കെടുത്തു.

വിവിധ കലാപരിപാടികൾ നടത്തി. ഉപഹാരം  നൽകി

No comments