മേൽപറമ്പിൽ ബസിടിച്ചു മരിച്ച അജ്ഞാതനെ ഇനിയും തിരിച്ചറിഞ്ഞില്ല ; എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ്
മേല്‍പ്പറമ്പ്: കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതയിലെ മേല്‍പ്പറമ്പില്‍ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിടിച്ച് മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞില്ല. മേല്‍പ്പറമ്പ് ഗോള്‍ഡ് ബേക്കറിക്ക് മുന്നില്‍ ഞായറാഴ്ച്ച പുലർച്ചെയാണ് അപകടമുണ്ടായത്. 45നും 50നും ഇടയില്‍ പ്രായമുള്ള പുരുഷനാണ് മരിച്ചത്. അപകടം വരുത്തിയ ബസ് നിര്‍ത്താതെ പോയി. കാസര്‍കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ കൈനീട്ടി നില്‍ക്കുകയായിരുന്നയാളാണ് മരിച്ചത്. ചാര നിറത്തിലുള്ള റെഡിമെയ്ഡ് ഷര്‍ട്ടും കറുത്ത പാന്റുമാണ് വേഷം. താടിയും കഷണ്ടിയുമുണ്ട്. ഇദ്ദേഹത്തിന്റെ നെഞ്ചില്‍ ദിവ്യ എന്ന് ഇംഗ്ലീഷില്‍ പച്ച കുത്തിയിട്ടുണ്ട്. എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍: 9497947276, 7907176070.

Post a Comment