മർച്ചന്റ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ ബിസിനസ് എക്സലന്റ് അവാർഡ് അഷ്റഫ് സ്കൈലറിന്
കാസർഗോഡ്.പ്രമുഖ വസ്ത്ര-യൂണിഫോം നിർമ്മാണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കുമ്പളയിലെ അഷ്റഫ് സ്കൈലറിന് മർച്ചന്റ് യൂത്ത് വിങ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ 2026-ലെ ബിസിനസ് എക്സലൻസ് അവാർഡ്.
റെഡിമേഡ് വസ്ത്രങ്ങൾ, ഗാർമെന്റ്സ്, സ്കൂൾ-കോർപ്പറേറ്റ് യൂണിഫോമുകൾ എന്നീ മേഖലകളിൽ ചുരുങ്ങിയ കാലം കൊണ്ട് കൈവരിച്ച മികച്ച നേട്ടങ്ങളും, വ്യാപാരി സമൂഹത്തിന് നൽകിയ സംഭാവനകളും പരിഗണിച്ചാണ് അവാർഡിനായി അഷ്റഫ് സ്കൈ ലറിനെ തിരഞ്ഞെടുത്തത്.
ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും, കൃത്യതയാർന്ന സേവനവും ഉറപ്പുനൽകി കുമ്പള ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈലർ ബ്രാൻഡിനെ ബിസിനസ് രംഗത്ത് മുൻനിരയിലേക്ക് ഉയർത്താൻ അഷ്റഫിന്റെ കഠിനാധ്വാനത്തിനും, ദീർഘവീക്ഷണത്തിനും സാധിച്ചുവെന്ന് മർച്ചന്റ് യൂത്ത് വിങ്ങ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വ്യാപാരി രംഗത്ത് യുവസംരംഭകർക്ക് വലിയ മാതൃകയാണ് അഷ്റഫിന്റെ മുന്നേറ്റമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
മടിക്കേരി കൂർഗിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് യൂത്ത് വിങ് ജില്ലാ ഭാരവാഹികളും,പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് അഹമ്മദ് ശരീഫ് അവാർഡ് സമ്മാനിച്ചു. തുടർന്നും വ്യാപാരി സമൂഹത്തിനും പൊതുജനങ്ങൾക്കും മികച്ച സേവനങ്ങൾ നൽകാൻ ഈ പുരസ്കാരം പ്രചോദനമാകുമെന്ന് അഷ്റഫ് സ്കൈലാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Post a Comment