ലഹരിക്കെതിരെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണവുമായി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ മൊഗ്രാൽ സ്കൂളിൽ ക്ലാസ് സംഘടിപ്പിച്ചു
മൊഗ്രാൽ. നാളത്തെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥി സമൂഹം നേരിടുന്ന ലഹരി ഉപയോഗത്തിനും, വിപത്തിനുമെ തിരെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ(സിജി സിസി) ആഭിമുഖ്യത്തിൽ മൊഗ്രാൽ ഗാർമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ(വിമുക്തി) ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തിയിലും, കുടുംബത്തിലും, സമൂഹത്തിലും ഉണ്ടാക്കുന്ന ദോഷഫലങ്ങൾ, ലഹരിയിലേക്കുള്ള ആകർഷണം, ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളെ അധി കരിച്ച് കാസർഗോഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷ് ക്ലാസ് നയിച്ചു.
ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് കരീം അധ്യക്ഷത വഹിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഡോ:വിനോദ് കെ ടി സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി പ്രഭജ്ഞ കുമാർ, അധ്യാപകരായ സാജു,ഷൈബു മോൾ കെ പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സിജിസിസി കോഡിനേറ്റർ രമ്യ നന്ദി പറഞ്ഞു.

Post a Comment