കലുങ്കുകളിലും, ജലാശയങ്ങളിലും മാലിന്യ കൂമ്പാരമാ കുന്നു.നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
കളനാട്.മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാനുള്ള ഓവുപാലങ്ങളിലും, ജലാശയങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു.
കെഎസ്ടിപി റോഡായ കളനാട് ഓവു പാലത്തിനടിയിലാണ് തെളിനീരൊഴുകിയിരുന്ന കലുങ്കിലേക്ക് രാത്രിയുടെ മറവിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത്. ഇത് നീരൊഴുക്കിന് തടസ്സമാകുകയും, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ വളരുകയും, മാലിന്യത്തിൽ നിന്ന് ദുർഗന്ധംവമിക്കു കയും,ഇത് പ്രദേശത്ത് രോഗ വ്യാപനത്തിന് കാരണമാകുന്നു വെന്നും നാട്ടുകാർ പറയുന്നു.
പരിസരപ്രദേശത്തുള്ള ക്വാർട്ടേഴ്സുകളിൽ നിന്നും,വീടുകളിൽ നിന്നും പ്ലാസ്റ്റിക് കവറുകളിലാക്കി പാലത്തിനടിയിലുള്ള കലുങ്കിലേക്ക് വലിച്ചെറിയുന്നു വെന്നാണ് പരാതി. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ വന്ന് മാലിന്യം തള്ളുന്നവരുമുണ്ട്.ഇത് കണ്ടെത്താൻ ഇവിടെ സിസിടിവി സംവിധാനമില്ല.മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എൻഫോഴ്സ്മെന്റ് സ്‌ക്വാഡും,നഗരസഭ അധികൃതരും തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാരുടെ പരാതികളോട് അധികൃതർ മുഖം തിരിക്കുന്നതായും ആക്ഷേപമുണ്ട്.
ജില്ലയിൽ കക്കൂസ് മാലിന്യങ്ങൾ പോലും ദേശീയപാതയിലേക്ക് തള്ളുന്ന സംഭവങ്ങൾ ഈയിടെ ഉണ്ടായിട്ടുണ്ട്. അധികൃതർ നടപടി കർശനമാക്കണം. ലഹരിക്കെതിരെ സർക്കാർ സ്വീകരിച്ച "തൂഫാൻ''പോലെ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Post a Comment