എം മനോജ് കുമാറിലൂടെ ദേശീയ അവാർഡ് തിളക്കത്തിൽ മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ
മൊഗ്രാൽ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ്റെ (NIEPA) 2023-24 വർഷത്തെ വിദ്യാഭ്യാസ ഭരണ നിർവഹണത്തിലെ നൂതന ആശയങ്ങൾക്കും, മികച്ച പ്രവർത്തന രീതികൾക്കുമുള്ള പുരസ്കാരം മുൻ നിലമ്പൂർ ബിപിസിയും, മൊഗ്രാൽ ഗാർമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം ധന ശാസ്ത്ര അധ്യാപകനുമായ എം മനോജ് കുമാറിന് ലഭിച്ചു.
രാജ്യത്തെ ജില്ലാ-ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകുന്ന വിദ്യാഭ്യാസ ഭരണ നിർവഹണത്തിലെ നൂതന ആശയങ്ങൾക്കും മികച്ച പ്രവർത്തന രീതികൾക്കുമുള്ള ദേശീയ അവാർഡാണ് ഇത്. ന്യൂഡൽഹിയിൽ നീപ ( NIEPA) ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ വച്ച് നൂതനാശയ പ്രവർത്തനങ്ങളുടെ അവതരണവും, അവാർഡ് ദാനവും നടന്നു.എൻസിഇ ആർടി മുൻ ഡയറക്ടർ പത്മശ്രീ പ്രൊഫ: ജെ എസ് രജപുത് അവാർഡ്ദാനം നിർവഹിച്ചു.നീപ ചാൻസലർ പ്രൊഫ:രാമ ശങ്കർ ദുബെ അധ്യക്ഷനായ ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ ശശികല വഞ്ചാരി, പ്രൊഫ വിനീത സിറോഹി,നീപ രജിസ്ട്രാർ സി എസ് സൂര്യ, നാരായൺ മിശ്ര എന്നിവർ സംസാരിച്ചു.
ബുധനാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ രാജ്യസഭ എംപി വിനോദ് ശ്രീധർ തവ്ഡെ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
സാമൂഹ്യമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ സ്കൂൾ വിദ്യാഭ്യാസത്തിൽ സമത്വവും വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്വീകരിച്ച നൂതന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. കോവിഡിന് ശേഷം നിലമ്പൂർ ഉപജില്ലയിലെ ഉൾവനങ്ങളിൽ താമസിക്കുന്ന ചോലനായിക്ക വിഭാഗം കുട്ടികൾ ഉൾപ്പെടെ അതീവ പിന്തുണ ആവശ്യമുള്ള കുട്ടികളെ വിദ്യാലയങ്ങളിലേക്ക് തിരികെ എത്തിക്കുന്നതിനും,അവരുടെ പഠന തുടർച്ച ഉറപ്പുവരുത്തുന്നതിനും വേണ്ടി വിവിധ ഏജൻസികളുടെ ഏകോപനത്തിലൂടെ നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ് ദേശീയ ശ്രദ്ധ നേടിയത്.മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനവും, തുടർച്ചയും, സാംസ്കാരിക പശ്ചാത്തലം പരിഗണിച്ചുകൊണ്ടുള്ള ബോധന തന്ത്രം, കുട്ടികളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്തുന്നതിന് വേണ്ടിയുള്ള നടപടികൾ, അടിസ്ഥാന ശേഷികൾ ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ, അടിസ്ഥാന രേഖകൾ ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ എന്നിവയാണ് പരിഗണിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷാ കേരളം,റവന്യൂ വകുപ്പ്,വനം വകുപ്പ്,പോലീസ്, ജനമൈത്രി എക്സൈസ്, ഐടിഡിപി,കേരള മഹിളാസമഖ്യ സൊസൈറ്റി, കീസ്റ്റോൺ ഫൗണ്ടേഷൻ, കുടുംബശ്രീ നിലമ്പൂർ സ്പെഷ്യൽ ട്രൈബൽ പ്രൊജക്റ്റ്, നിലമ്പൂർ നഗരസഭ, ഉപജില്ലയിലെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, മലപ്പുറം ഡയറ്റ് ഉൾപ്പെടെ വിവിധ ഏജൻസികളുടെ ഏകോപനത്തിലൂടെയുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. സമഗ്ര ശിക്ഷാ കേരളം മുൻ കൺസൾട്ടന്റ് ഡോ:ടി പി കലാധരൻ,എസ് എസ് കെ മുൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാരായ സിന്ധു എസ് എസ്, ഷൂജ എസ് വൈ , എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റർ ടി രത്നാകരൻ,ജില്ലാ പ്രോഗ്രാം ഓഫീസർ എം ഡി മഹേഷ്,ഡയറ്റ് ഫാക്കൽറ്റിമാരായ ഡോ:ബാബു വർഗീസ്,നിഷ ഇ കെ,ഐടി ഡിപി പ്രൊജക്റ്റ് ഓഫീസർ ഇസ്മായിൽ, മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം ഓഫീസർ റജീന എം,ക്ലസ്റ്റർ കോഡിനേറ്റർമാരായ അജിതാമണി, സരിത, കുടുംബശ്രീ നിലമ്പൂർ സ്പെഷ്യൽ ട്രൈബൽ പ്രോജക്ട് കോഡിനേറ്റർ ഷാൻ മുഹമ്മദ്, നിലമ്പൂർ എ ഇ ഒ മാരായ പ്രേമാനന്ദ് കെ,ജേക്കബ് സത്യൻ, വിദ്യാഭ്യാസ പ്രവർത്തകരായ വിനോദ് ചെല്ലൻ, മുണ്ടക്കടവ് അംഗനവാടി അധ്യാപിക പിങ്കി, ഉപജില്ലയിലെ അധ്യാപകർ, നിലമ്പൂർ ബി ആർ സി ട്രെയിനർ രമ്യ ടി പി,സി ആർ സി കോഡിനേറ്റർമാർ, സ്പെഷലിസ്റ്റ് അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, എം ജി എൽ സി അധ്യാപകർ എന്നിവർ വിവിധ ഘട്ടങ്ങളിൽ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചു.
കോവിഡിന് ശേഷം സ്കൂളുകളിലേക്ക് തിരികെ എത്താതിരുന്ന പുലിമുണ്ട ഉന്നതിയിലെ കുട്ടികളെ തിരികെ എത്തിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയ എങ്കെ എങ്ക കൂട്ടം പദ്ധതി, ആദിവാസി ഊരുകളിൽ ഓൺലൈൻ പഠനകേന്ദ്രങ്ങൾ, കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട പൂച്ചപ്പാറ മണിയുടെ മകൾക്ക് വേണ്ടി തയ്യാറാക്കിയ പ്രത്യേക പഠന പദ്ധതി തിങ്ക ബാന് ബെള്ളി, പോത്തുകല്ല് പഞ്ചായത്തിൽ നടപ്പിലാക്കിയ സേവാസ് പദ്ധതി, പ്രളയ കാലത്ത് വാണിയമ്പുഴ ബദൽ സ്കൂളിൽ വച്ച് നടപ്പിലാക്കിയ പഠന വീട് പദ്ധതി,ഗോത്ര വിഭാഗം ഭിന്നശേഷി കുട്ടികളുടെ ആകാശയാത്ര ഉയരെ , കൽക്കുളം എം എം എം എൽ പി സ്കൂളിൽ നടപ്പിലാക്കിയ . പഠിപ്പുറസി പദ്ധതി എന്നിവ ഉൾക്കൊള്ളുന്ന പ്രവർത്തന പദ്ധതിയാണ് നടപ്പിലാക്കിയത്. നിലമ്പൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ആരംഭിച്ച തിരികെ പദ്ധതി പിന്നീട് സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചു. മുണ്ടേരി ഗവ ഹൈസ്കൂളിലെ അധ്യാപകർ, ഞെട്ടിക്കുളം എ യു പി സ്കൂൾ മാനേജ്മെൻറ്, അധ്യാപകർ, നിലമ്പൂർ ഐ ജി എം എം ആർ സ്കൂൾ അധ്യാപകർ എന്നിവർ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.
നിലവിൽ കാസർഗോഡ് മൊഗ്രാൽ ഗവ വി എച്ച് എസ് സ്കൂളിൽ ധനശാസ്ത്ര അധ്യാപകനാണ് എം മനോജ് കുമാർ.മുരിയൻ കണ്ടത്തിൽ ഗോപാലന്റെയും, മീനാക്ഷിയുടെയും മകനാണ്.ഭാര്യ: രജീഷ് കല.മക്കൾ: അക്ഷയ് എം കുമാർ,ആകാശ് എം കുമാർ.

Post a Comment