JHL

JHL

ജനപ്രിയ ഗാനങ്ങളുടെ ശില്പിയായ "കോഴിക്കോട് അബൂബക്കർ'' മാപ്പിളപ്പാട്ട് ഗാനശാഖയ്ക്ക് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തത് -സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ

മൊഗ്രാൽ. കേരളക്കരയിലെ അറിയപ്പെടുന്ന മാപ്പിള കലാകാരനും,സംഗീത സംവിധായകനും,പ്രമുഖ തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കറിന്റെ  (അവുക്ക) നിര്യാണത്തിൽ മൊഗ്രാൽ മോയിൻകുട്ടി വൈദ്യർ സ്മാരക കേന്ദ്രം-സ്കൂൾ ഓഫ് മാപ്പിള ആർട്സ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

 മൂവായിരത്തിലധികം അനശ്വര ഗാനങ്ങളുടെ ശില്പിയായ കോഴിക്കോട് അബൂബക്കർ മാപ്പിള ഗാനശാഖയ്ക്ക് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് ഗാനരചയിതാവ് ഹമീദ് കോളിയടുക്കം അഭിപ്രായപ്പെട്ടു.എം എസ് മൊഗ്രാൽ ലൈബ്രറിയിൽ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 യോഗം എ എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു.എം എ മൂസ അധ്യക്ഷത വഹിച്ചു.സ്കൂൾ ഓഫ് മാപ്പിള ആർട്സ് കൺവീനർ കെ എം മുഹമ്മദ് സ്വാഗതം പറഞ്ഞു.എസ് കെ ഇഖ്ബാൽ,മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ എന്നിവർ കോഴിക്കോട് അബൂബക്കർ എഴുതിയ ഗാനങ്ങൾ ആലപിച്ചു.എ എം സിദ്ധീഖ് റഹ്മാൻ, എം എം റഹ്മാൻ,പി വി അൻവർ,ബി കെ സത്താർ,സി എച്ച് കാദർ,മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.സി എം ജലീൽ കൊപ്പളം നന്ദി പറഞ്ഞു.

No comments