മേൽപ്പറമ്പ് ഗോൾഡ് ബേക്കറിക്ക് മുന്നിൽ കെഎസ്ആർടിസി മിന്നൽ ബസ് ഇടിച്ചു മരിച്ചയാളെ തിരിച്ചറിഞ്ഞു
മേൽപ്പറമ്പ്: മേൽപ്പറമ്പ് ഗോൾഡ് ബേക്കറിക്ക് മുന്നിൽ കെഎസ്ആർടിസി മിന്നൽ ബസ് ഇടിച്ചു മരിച്ചത് തിരുവനന്തപുരം സ്വദേശിയാതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ശംഖുമുഖം സ്വദേശി ഷാരോൺ പോൾ(37) ആണ് മരിച്ചതെന്ന് പൊലീസ് പുറത്തുവിട്ട ഫോട്ടോ ഷാരോൺ താമസിച്ചിരുന്ന വാടക വീടിന്റെ ഉടമ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. വർഷങ്ങൾക്കു മുമ്പ് കാസർകോട്ടെത്തിയ ഷാരോൺ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തു വരികയായിരുന്നു. ആഗസ്റ്റ് 30ന് പുലർച്ചെയായിരുന്നു മേൽപ്പറമ്പിൽ അപകടം നടന്നത്. കോട്ടയത്തുനിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി മിന്നൽ ബസാണ് കാൽനടയാത്രക്കാരനായ ഷാരോണിനെ ഇടിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഷാരോണിന്റെ ബന്ധുക്കൾ കാസർകോട്ടെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.

Post a Comment