സെപ്റ്റംബർ 28 മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും
ഞായറാഴ്ച ബാങ്ക് ശാഖകൾ, ഓഫീസുകൾ, എടിഎം അനുബന്ധ ശാഖകൾ, കറൻസി ചെസ്റ്റുകൾ എന്നിവ പ്രവർത്തിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അംഗീകാരം നൽകിയിട്ടുണ്ട്. പണിമുടക്കിന് മുമ്പ് തന്നെ അത്യാവശ്യ ഇടപാടുകൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഉപഭോക്താക്കളുടെ സൗകര്യത്തിനും ക്ഷേമത്തിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും, പണിമുടക്ക് പിൻവലിക്കാൻ യൂനിയനുകളോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
സമരത്തിന്റെ കാരണങ്ങളും പ്രധാന ആവശ്യങ്ങളും ബാങ്കിങ് മേഖലയിലെ 90 ശതമാനത്തോളം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസിന്റെ (യു.എഫ്.ബി.യു) നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. യൂനിയനുകളുടെ പ്രധാന ആവശ്യങ്ങൾ താഴെ പറയുന്നു: ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ നിലവിൽ വരുത്തുക. പെൻഷൻ തുക പുതുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക. എല്ലാ പെൻഷൻകാർക്കും ഏകീകൃത ഡി.എ ഫോർമുല നടപ്പിലാക്കുക. നാഷണൽ പെൻഷൻ സിസ്റ്റത്തിൽ (NPS) ഉൾപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് (OPS) മാറാനുള്ള ഓപ്ഷൻ നൽകുക.

പണിമുടക്ക് ദിവസങ്ങളിൽ നേരിട്ടുള്ള ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ ഡിജിറ്റൽ മാർഗ്ഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ബാങ്കുകൾ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്: മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ (UPI), എടിഎം (ATM), ബിസി പോയിന്റുകൾ (BC Point) എന്നിവ ഉപയോഗിക്കാം. സെപ്റ്റംബർ 30 ബാങ്കുകളുടെ അർധവാർഷിക കണക്കെടുപ്പ് (Half-yearly closing) ദിനം കൂടിയായതിനാൽ, വിനിമയങ്ങൾ, റീകോൺസിലിയേഷൻ തുടങ്ങിയ ബാങ്കിങ് നടപടികൾക്ക് ഈ ദിനങ്ങൾ നിർണായകമാണ്. അത്യാവശ്യ ബാങ്കിംഗ് ഇടപാടുകൾ ഉള്ളവർ പണിമുടക്കിന് മുൻപായി തന്നെ, പ്രത്യേകിച്ച് ഞായറാഴ്ചത്തെ സേവനം ഉപയോഗപ്പെടുത്തി പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.

Post a Comment