മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമമെന്ന്; പൈവളിഗെ പഞ്ചായത്ത് അംഗത്തിനെതിരെ ആരോപണവുമായി യുവാവ്
കുമ്പള:കാറിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കേസിൽ കുടുക്കാനും വ്യക്തിഹത്യ നടത്താനും പൈവളിഗെ പഞ്ചായത്ത് അംഗം സകരിയ്യ എന്ന ജെക്കി ശ്രമിക്കുന്നതായി ചിപ്പാർ സ്വദേശി ഉമ്മർ ഫാറൂഖ് ആരോപിച്ചു.കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്.
തന്റെ ഉടമസ്ഥതയിലുള്ള ആൾട്ടോ കാറിൽ (കെ.എൽ 14 എ.ഇ 1898) മയക്കുമരുന്നുണ്ടെന്ന് കാണിച്ച് വ്യാജപരാതികൾ നൽകി പൊലീസ് നിരന്തരം വാഹനം പരിശോധിപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
ഗൾഫ് നമ്പറുകളിൽ നിന്ന് ആളുകളെ വിളിപ്പിച്ചും കേരള, കർണാടക പൊലീസിന് തെറ്റായ വിവരങ്ങൾ നൽകിയുമാണ് തന്നെ വേട്ടയാടുന്നതെന്നും ഉമ്മർ ഫാറൂഖ് ആരോപിച്ചു.
കാറിൽ മയക്കുമരുന്ന് ഒളിപ്പിച്ചുവെക്കാൻ പെറുവടി സ്വദേശി അസീസിനെ സകരിയ്യ പറഞ്ഞയച്ചിരുന്നുവെന്നും ഇക്കാര്യം അസീസ് നേരിട്ട് തന്നോട് പറഞ്ഞിരുന്നുവെന്നും ഉമ്മർ ഫാറൂഖ് ആരോപിച്ചു.
മയക്കുമരുന്ന് കച്ചവടക്കാരനായി ചിത്രീകരിച്ച് നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ അപമാനിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും ഉമ്മർ ഫാറൂഖ് പറഞ്ഞു.
താൻ നിയമാനുസൃതമായ കച്ചവടം നടത്തുന്ന ആളാണ്.
ഇതുവരെ എൻ്റെ ഭാഗത്ത് നിന്ന് നിയമവിരുദ്ധമായ ഒന്നും കേരള, കർണാടക പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഉമ്മർ ഫാറൂഖ് പറഞ്ഞു.
സകരിയ്യയുടെ മണ്ണുകടത്ത് കർണാടക പൊലീസ് പിടികൂടുകയും വാഹനങ്ങളും യന്ത്രങ്ങളും കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവത്തിൽ പരാതി നൽകിയത് താനാണെന്ന് തെറ്റിദ്ധരിച്ചാണ് കേസിൽ കുടുക്കാൻ ശ്രമിക്കുന്നത്. ജീവന് ഭീഷണിയുണ്ടെന്നും ഉമ്മർ ഫാറൂഖ് പറഞ്ഞു.
ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഉമ്മർ ഫാറൂഖ് കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.

Post a Comment