വിദ്വേഷ പരാമർശം: എസ്ഡിപിഐ പ്രവർത്തകൻ ഹക്കീം കുമ്പളയുടെ പരാതിയിൽ അപർണ കുറുപ്പിനെതിരെ പോലീസ് കേസെടുത്തു
കാസർഗോഡ്:ബിഗ് ടിവി അവതാരക അപർണ കുറുപ്പിനും,ബിഗ് ടിവിക്കുമെതിരെ കാസർഗോഡ് സ്വദേശിയും,സാമൂഹ്യ പ്രവർത്തകനും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹക്കീം കുമ്പള നൽകിയ ഓൺലൈൻ പരാതിയിൽ കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുമ്പ് ഹക്കീം കുമ്പള ഡിജിപിക്ക് പരാതി നൽകിയിരുന്നു.ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയും,ഇന്ന് ബിഗ് ടിവി അവതാരിക അപർണ കുറുപ്പിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം ബിഗ് ടിവിയിൽ സംപ്രേഷണം ചെയ്തെന്നാരോപിച്ചാണ് ഹക്കീം കുമ്പള പരാതി നൽകിയത്. ഭാരതീയ ന്യായ സൻഹിത (BNS) പ്രകാരം നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചത്. പരാതിക്കൊപ്പം ബന്ധപ്പെട്ട വീഡിയോ ക്ലിപ്പും തെളിവായി സമർപ്പിച്ചിരുന്നു.
പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി കേരള പൊലീസ് ഡിജിപി റവാഡ എ. ചന്ദ്രശേഖർ IPS പരാതി സൈബർ ഓപ്പറേഷൻസ് എസ്.പിക്ക് കൈമാറിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അവതാരിക ക്കെതിരെവൽ കൊച്ചി സിറ്റി സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്.
ഡിജിപിക്ക് നൽകിയ പരാതിക്ക് പുറമെ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം (MIB),നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ് (NCM),ബിഗ് ടിവി മാനേജ്മെന്റ്,കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർക്കും വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നതായി ഹക്കീം കുമ്പള പറഞ്ഞു. വൈകിയാണെങ്കിലും പോലീസ് കേസെടുത്ത നടപടി സ്വാഗതാർഹമാണെന്ന് കുമ്പള പ്രതികരിച്ചു.

Post a Comment