JHL

JHL

'ഖൽബിലുണ്ട് എന്റെ നബി' എസ് വൈ എസ് ഉപ്പള സോൺ 'സ്നേഹ ലോക'ത്തിന് ഇന്ന് തുടക്കം

കുമ്പള : സമസ്ത നൂറ് പ്രകാശ വർഷങ്ങൾ എന്ന പ്രമേയത്തിൽ നടക്കുന്ന സമസ്ത സെന്റിനറിയുടെ ഭാഗമായി എസ് വൈ എസ് ഉപ്പള സോൺ  സ്നേഹ ലോകം പരിപാടിക്ക് ഇന്ന് തുടക്കം. ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് ഇച്ചിലങ്കോട്, പച്ചമ്പള മഖാമുകൾ സിയാറത്ത്. 4:30ന് ഷിറിയയിൽ താജുശരീഅഃ മഖാം സിയാറത്ത്. ശേഷം സ്നേഹ ലോക നഗരിയിലേക്ക് പതാക ജാഥ നടക്കും. 5 മണിക്ക് നഗരിയിൽ സ്വാഗത സംഘം ചെയർമാൻ ഹനീഫ് ഹാജി മുട്ടം പതാക ഉയർത്തും.
ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 9.30ന് നടക്കുന്ന മൗലീദ് സദസിന്ന് യഹ്‌യ സഅദി നേതൃത്വം നൽക്കും. 10 മണിക്ക് സോൺ പ്രസിഡന്റ്‌ സയ്യിദ് യാസീൻ ഉബൈദുള്ള സഅദിയുടെ അധ്യക്ഷതയിൽ സമസ്ത വൈസ് പ്രസിഡന്റ്‌ ഖുദുവത്ത്സാദത്ത് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉൽഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി സിദ്ദിഖ് സഖാഫി ബായാർ ആമുഖ പ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാഅത് ജില്ലാ സെക്രട്ടറി എം പി മുഹമ്മദ്‌, സോൺ പ്രസിഡന്റ്‌ അലങ്കാർ മുഹമ്മദ്‌ ഹാജി എസ് എം എ സോൺ പ്രസിഡന്റ്‌ അബ്ദുൽ റസാഖ് മദനി, അബ്ദുൽ റഷീദ് അമാനി തുടങ്ങിയവർ സംബന്ധിക്കും.
ഖൽബിലുണ്ട് എന്റെ നബി സെഷൻ സമസ്ത സെക്രട്ടറി പേരോട് അബ്ദുൽ റഹ്മാൻ സഖാഫി നേതൃത്വം നൽകും.
ശേഷം നടക്കുന്ന വിവിധ സെഷനുകൾക്ക് സയ്യിദ് അഹ്‌മദ്‌ ജലാലുദ്ധീൻ അൽ ബുഖാരി,ദേവർഷോല അബ്ദുൽ സലാം മുസ്ലിയാർ, സി.കെ റാഷിദ് ബുഖാരി, അബ്ദുൽ ഹക്കീം സഖാഫി അരിയിൽ, റഷീദ് നരിക്കോട്, ഇബ്രാഹിം സഖാഫി പുഴക്കറ്റിരി നേതൃത്വം നൽകും. 
വൈകിട്ട് 5.30ന് നടക്കുന്ന ഖവാലിക്ക് ടീം എസ്.എസ്.എഫ് ഉപ്പള നേതൃത്വം നൽകും. മഗ്‌രിബിന് ശേഷം നടക്കുന്ന ബുർദ മജ്ലിസിന് ഹാഫീസ് അൻവർ അലി സഖാഫിയും സംഘവും നേതൃത്വം നൽകും. രാത്രി എട്ടു മണിക്ക് നടക്കുന്ന സമാപന സംഗമം സമസ്ത ജില്ലാ മുശാവറ അംഗം മുഹമ്മദലി അഹ്സനിയുടെ അധ്യക്ഷതയിൽ അബ്ദുൽ സലാം ദാരിമി കുബണുർ ഉൽഘാടനം ചെയ്യും. അനസ് സിദ്ദിഖി ആമുഖ ഭാഷണം നടത്തും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാഅത് സോൺ ജനറൽ സെക്രട്ടറി യൂസഫുൽ ഫാളിലി, എസ്.എം.എ സോൺ ജനറൽ സെക്രട്ടറി സിദ്ദിഖ് ലത്തീഫി, എസ്.വൈ.എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി താജുദ്ധീൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി ഫാറൂഖ് കുബനൂർ, യുസുഫ് സഖാഫി കണിയാല മൂസ സഖാഫി പൈവ ളികെ, എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അബ്ദുൽ അസീസ് അട്ടഗോളി, ഡിവിഷൻ സെക്രട്ടറി നാസർ ബെകൂർ തുടങ്ങിയവർ സംബന്ധിക്കും. ഷാഫി സഅദി സ്വാഗതവും സവാദ് സഖാഫി നന്ദിയും പറയും.

വാർത്ത സമ്മേളനത്തിൽ   ഹനീഫ് ഹാജി മുട്ടം (ചെയർമാൻ സ്വാഗത സംഘം),
ഷാഫി സഅദി ഷിറിയ ( വർക്കിംഗ്‌ ചെയർമാൻ സ്വാഗത സംഘം ),
സവാദ് സഖാഫി, സാദിഖ് ആവളം എന്നിവർ സംബന്ധിച്ചു.


No comments