JHL

JHL

തുടർച്ചയായ പവർകട്ടിനെതിരെ കുമ്പളയിൽ എസ് ഡി പി ഐ ചൂട്ടുകത്തിച്ച് പ്രതിഷേധിച്ചു

കുമ്പള: കേരളത്തിൽ തുടർച്ചയായി അനുഭവപ്പെടുന്ന വൈദ്യുതി നിയന്ത്രണത്തിലും പവർകട്ടിലും പ്രതിഷേധിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ചൂട്ടുകത്തിച്ച് പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി കുമ്പളയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.   
പ്രതിഷേധ മാർച്ച് എസ് ഡി പി ഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസർ ബംബ്രാണ ഉദ്ഘാടനം ചെയ്തു. തുടർച്ചയായ പവർകട്ട് മൂലം സാധാരണ ജനങ്ങളും വ്യാപാരികളും വിദ്യാർത്ഥികളും ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവർ വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുകയും അനിയന്ത്രിതമായ പവർകട്ട് അവസാനിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

SDPI കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് കുമ്പള പ്രതിഷേധത്തിന് അധ്യക്ഷത വഹിച്ചു. SDPI കുമ്പള പഞ്ചായത്ത് സെക്രട്ടറി മൊയ്തീൻ കൊടിയമ്മ സ്വാഗതം പറഞ്ഞു.

ചൂട്ടുകത്തിച്ച് നടന്ന പ്രതിഷേധത്തിൽ എസ് ഡി പി ഐ പ്രവർത്തകരും നേതാക്കളും പങ്കെടുത്തു. വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പവർകട്ട് അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

No comments