JHL

JHL

അനന്തപുരം: മലിനീകരണവും, ദുർഗന്ധവും മൂലം ഫാക്ടറി അടച്ചിടാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയതിന് പിന്നാലെ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഇടപെടൽ.കേസ് രജിസ്റ്റർ ചെയ്തു

അനന്തപുരം.(കുമ്പള). ജനങ്ങളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളിലും, ഫാക്ടറി പ്രവർത്തനം കുടിവെള്ളത്തെയും ബാധിക്കുന്നതും നേരത്തെ നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ല ഭരണകൂടം ഫാക്ടറി അടച്ചിടാൻ നിർദ്ദേശം നൽകിയതിന് പിന്നാലെ ഈ വിഷയത്തിൽ എസ്ഡിപിഐ കുമ്പള യൂണിറ്റ് നൽകിയ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റർ ചെയ്തു.

കുമ്പള അനന്തപുരം ഓയിൽ ഫാക്ടറിയിൽ നിന്നുള്ള ദുർഗന്ധമാണ് നാട്ടുകാരെ അസ്വസ്ഥമാക്കിയത്. കുട്ടികളടക്കമുള്ള വർക്ക് ചർദ്ദിയും,ചുമയും, വയറിളക്കവും,ശ്വാസ തടസ്സവും അനുഭവപ്പെട്ട് തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധവുമായി ഫാക്ടറിക്കെതിരെ രംഗത്ത് വരികയായിരുന്നു. നാട്ടുകാർ സംഘടിച്ച്  ആക്ഷൻ കമ്മിറ്റി ഉണ്ടാക്കുകയും, സമരപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ ഫാക്ടറികളിലെ മലിനജലം(രാസ മാലിന്യം)സമീപത്ത് താമസിക്കുന്ന വീട്ടിലെ കിണറുകളിലേക്ക് ഒഴുകിയെത്തുന്നതായുള്ള പരാതിയും കലക്ടർക്ക് ലഭിച്ചത്തോടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഫാക്ടറി പൂട്ടാൻ ജില്ലാ കലക്ടർ നിർദേശിക്കുകയായിരുന്നു.

 ഇതിനിടയിലാണ് എസ്ഡിപിഐ വിഷയവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുന്നത്. അനന്തപുരം വ്യവസായ മേഖലയിൽ നിന്നുള്ള രൂക്ഷമായ വായു മലിനീകരണവും, അസഹനീയമായ ദുർഗന്ധവും മൂലം പ്രദേശവാസികൾ നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് എസ്ഡിപിഐ ദേശീയ മനുഷ്യാവകാശ കമ്മീഷന് (NHRC) പരാതി നൽകിയത്. പരാതി സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

No comments