"മോർഫിങ്''ചതിക്കുഴി: സ്കൂളുകളിലെ ഫോട്ടോ- വീഡിയോകളിലെ ദുരുപയോഗം,പിടിഎ കമ്മിറ്റികൾ ബോധവൽക്കരണത്തിന് മുന്നിട്ടിറങ്ങണം. -മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ.കൂടെ പഠിക്കുന്ന പെൺകുട്ടികളുടെയും, അധ്യാപകരുടെയും പടങ്ങൾ മോർഫ് ചെയ്ത് "അശ്ലീല'' ചിത്രമാക്കി ദുരുപയോഗം ചെയ്യുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ പെൺകുട്ടികളുമായി ഒപ്പം ചേർന്ന് ഫോട്ടോ, വീഡിയോകൾ എടുക്കുന്നതിന് ശക്തമായ നിയന്ത്രണം വേണമെന്നും, ഇതിനായി സ്കൂൾ പിടിഎകൾ പെൺകുട്ടികൾക്കായി വ്യാപക ബോധവൽക്കരണം നടത്തണമെന്നും മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വിവിധ കോളേജുകളിൽ നടന്ന സംഭവങ്ങളിൽ രക്ഷിതാക്കൾ വലിയ ആശങ്കയിലാണ്. പോലീസ് പിടികൂടിയ വിദ്യാർത്ഥികളിൽ നിന്ന് കിട്ടിയ മോർഫ് ചെയ്ത ഫോട്ടോകൾ ഞെട്ടിപ്പിക്കുന്നതാണ്."മാനസിക വൈകൃത''മാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും മോർഫ് ചെയ്ത ചിത്രങ്ങൾ പിന്നീട് സാമ്പത്തിക ലാഭം രക്ഷമിട്ട് പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് അയച്ചു കൊടുക്കുന്നതായും സംശയമുണ്ട്.ഇത് രക്ഷിതാക്കളുടെ ഉൽക്കണ്ഠ വർദ്ധിപ്പിക്കുന്നുണ്ട്.
സ്കൂളുകളിൽ പൊതു പരിപാടികളിൽ റീൽസ് ചിത്രീകരണത്തിന്റെ മറവിലാണ് ഇത്തരം വിദ്യാർത്ഥികൾ അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും ഫോട്ടോകളും, വീഡിയോകളും ശേഖരിക്കുന്നത്.പിന്നീട് അത് മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്യുന്നു. വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് തന്നെ വിലക്കുണ്ട്.ഇത് ലംഘിക്കപ്പെടുന്നുമുണ്ട്. ദുരുപയോഗം തടയാൻ സർക്കാർ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും ദേശീയവേദി ആവശ്യപ്പെട്ടു.

Post a Comment