ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ അവകാശിക്ക് കൈമാറി
വൊർക്കാടി: ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി നടപ്പിലാക്കിയ എട്ട് ബൈത്തുറഹ്മ ഭവന നിർമ്മാണ പദ്ധതിയിലെ എട്ടാമത്തെ വീട് വൊർക്കാടി പഞ്ചായത്തിലെ ധർമ്മനഗറിൽ അവകാശിക്ക് കൈമാറി. പ്രൗഢഗംഭീരമായ ചടങ്ങിൽ പേസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പി എ മുഹമ്മദ് സൽമാൻ ഇബ്രാഹിം ആണ് താക്കോൽദാനം നിർവ്വഹിച്ചത്. ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം ബേരികെ അധ്യക്ഷത വഹിച്ചു. എ കെ എം അഷ്‌റഫ് എം എൽ എ ബൈത്തുറഹ്മ സമർപ്പണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.
ചിട്ടയായ പ്രവർത്തനത്തിലൂടെ എട്ട് പഞ്ചായത്തുകളിലെയും ബൈത്തുറഹ്മ ഭവന നിർമ്മാണങ്ങൾ പൂർത്തീകരിച്ച് അവകാശികൾക്ക് കൈമാറിയ ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയെ പി എ സൽമാൻ പ്രശംസിച്ചു. വെയിലും മഴയും കൊള്ളാതെ തല ചായ്ച്ചുറങ്ങാൻ ആഗ്രഹിക്കുന്ന ഒരു പാട് ഭവന രഹിതർക്ക് വീടൊരുക്കി കൊടുത്ത കെ എം സി സി ലോകത്തിലെ മുഴുവൻ സാമൂഹ്യ സംഘടനകൾക്കും മാതൃകയാണെന്ന് എ കെ എം അഷ്‌റഫ് എം എൽ എ പ്രസ്താവിച്ചു. മണ്ഡലം പരിധിയിൽ മരണപ്പെട്ട ദുബൈ കെ എം സി സി യുടെ രണ്ട് വെൽഫെയർ സ്കീം അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള പത്ത് ലക്ഷം രൂപ വീതമുള്ള മരണാനന്തര സഹായം ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.
വൊർക്കാടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി ബി മജീദ് സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം അബ്ബാസ് മംഗൽപാടി, മണ്ഡലം പ്രസിഡന്റ് അസീസ് മരികെ, ജനറൽ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ, ട്രഷറർ അബ്ദുള്ള മാഥേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങൾ, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ബഷീർ കനില, നേതാക്കളായ പി. ബി. അബൂബക്കർ പാത്തൂർ, മുസ്ലിം ലീഗ് വൊർക്കാടി പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. മുഹമ്മദ്, വൊർക്കാടി പഞ്ചായത്ത് പ്രസിഡന്റ് ഉമർ ബോർക്കള, എ കെ ആരിഫ്, ടി എം ഷുഹൈബ്, ഖാലിദ് എം പി, സെഡ് എ കയ്യാർ, ആസിഫ് കന്തൽ, മജീദ് പച്ചമ്പള, സിദ്ദീഖ് ദണ്ഡഗോളി,
കെ. മുഹമ്മദ് അബ്ദുൽ മജീദ് ബി.എ., സിദ്ദീഖ് ബദിയാർ, ഹാരിസ് പാവൂർ, സുബൈർ മാസ്റ്റർ, ജാഫർ പാവൂർ, സമദ് പൊയ്യത്തബൈൽ, സെഡ് എ മൊഗ്രാൽ, മുംതാസ് സമീറ, ജില്ലാ പഞ്ചായത്തംഗം ഹർഷാദ് വൊർക്കാടി, കെ എം സി സി നേതാക്കളായ ഷാഫി പാറക്കട്ട, മുനീർ ബേരിക, ജബ്ബാർ ബൈദല, സിദ്ദീഖ് കയ്യാർ ക്ലാസിക്, മൊയ്‌ദീൻ കണ്ണൂർ പുത്തിഗെ, മുസ്തഫ പാനങ്കൈ, വി. വി. എം. അഷ്റഫ്, ആരിഫ് മീഞ്ച, ബഷീർ ഉദ്യാവരം, മൻസൂർ ആനക്കൽ, മറ്റു നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. വി വി എം അഷ്‌റഫ് പാവൂർ നന്ദി പറഞ്ഞു.

Post a Comment