സർക്കാറിന്റെ 35 രൂപ നിരക്കിലുള്ള സവാള ഗ്രാമീണ മേഖലകളിൽ ഗുണം ചെയ്തില്ല. ഉള്ളിക്ക് ഇപ്പോഴും 55 രൂപ.പഞ്ചസാരയ്ക്ക് പിന്നാലെ വെല്ലത്തിനും വിലയിടിവ്.കിലോ 66 രൂപയായി
കാസർഗോഡ്.ചൂട് കനത്തപ്പോൾ നാരങ്ങാ വെള്ളത്തിനും,തണ്ണി മത്തൻ ജ്യൂസിനും ആവശ്യക്കാരേറി. ചെറുനാരങ്ങയ്ക്ക് വിലകുത്തനെ ഉയർന്നത് നാരങ്ങാ വെള്ളത്തിനും 15 രൂപയായി ഉയർന്നു. കാസർഗോഡ് നാരങ്ങ കിലോയ്ക്ക് ഇന്നത്തെ വില ₹240 രൂപയാണ്.മധ്യകേരളത്തിൽ ഇത് 300രൂപ വരെയായി.ഇത് സർവ്വകാല റെക്കോർഡ് വിലയാണ്.
ദാഹമകറ്റാൻ ജനം നാരങ്ങാവെള്ളത്തെയും,തണ്ണീർ മത്തൻ ജ്യൂസിനെയും ആശ്രയിച്ചു തുടങ്ങിയതോടെ തണ്ണീർ മത്തനും വില കൂടിയിട്ടുണ്ട്. ചെറിയയിനം തണ്ണീർ മത്തന് 30 മുതൽ 35 വരെയും,വലിയ തണ്ണീർ മത്തന് 35 മുതൽ 40 രൂപ വരെയുമായി വില വർദ്ധിച്ചിട്ടുണ്ട്.
കാലവർഷം തീർത്തും പിൻവലിഞ്ഞതോടെ തന്നെ ചൂട് കനക്കുന്നത് മൂലം ഇപ്പോൾ തന്നെ ജ്യൂസ് കടകളിലും, തട്ടുകടകളിലും ആവശ്യക്കാരേറിയിട്ടുണ്ട്.ഒപ്പം വിവാഹ സീസൺ കൂടി വന്നതോടെ ചെറുനാരങ്ങയുടേയും,തണ്ണീർ മത്തന്റെയും ആവശ്യകത വർദ്ധിച്ചു.ഇത് വിലകയറ്റത്തിന് കാരണമാവുകയും ചെയ്തു.
അതിനിടെ വിപണിയിൽ അവശ്യസാധനങ്ങളുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.ഉള്ളി വില വീണ്ടും കുറഞ്ഞു. 58 നിന്ന് 55 രൂപയായി.പഞ്ചസാര വില 56രൂപയിൽ നിൽക്കുന്നു.കുറഞ്ഞ കോഴി വില വീണ്ടും കൂടി ഇന്ന് 135രൂപയായി.മുട്ട വില ഒരെണ്ണത്തിന് 6.40 ആയിട്ടുണ്ട്. നേന്ത്രപ്പഴത്തിന് 70 ആയി കുറഞ്ഞു. അതിനിടെ സർക്കാർ ഫോർട്ടി കോർപ്പ് വിൽപ്പനകൾ വഴി 35 രൂപയ്ക്ക് പ്രധാനപ്പെട്ട നഗരങ്ങളിൽ സവാള വിൽപ്പന തുടങ്ങിയെങ്കിലും അത് ഗ്രാമീണ മേഖലകളിൽ ഗുണം ചെയ്തില്ല. ഇപ്പോഴും കാസർഗോഡ് അടക്കം ഉള്ളിക്ക് 55 രൂപയാണ് വില.

Post a Comment