JHL

JHL

ഗുസ്തിയിൽ മൊഗ്രാലിൽ നിന്ന് താരോദയം:വൈ പി മുഹമ്മദ് യാക്കൂബിന് സ്വർണ്ണ മെഡൽ

കണ്ണൂർ.കണ്ണൂരിൽ വെച്ച് നടന്ന 68-മത് കേരള സ്റ്റേറ്റ് സ്കൂൾ ഗുസ്തി( റൈസ്ലിംഗ് )ചാമ്പ്യൻഷിപ്പിൽ മൊഗ്രാലിലെ വൈ പി മുഹമ്മദ് യാക്കൂബിന് സ്വർണ്ണ മെഡൽ.

 ജൂനിയർ 60 കിലോഗ്രാം വിഭാഗത്തിലാണ് ഫൈനലിൽ കൊല്ലത്തെ  തോൽപ്പിച്ച് മുഹമ്മദ് യാക്കൂബ് ചാമ്പ്യനായത്. ഗവർമെന്റ് മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി(ജി എംബിവിഎച്ച് എസ്എസ് )സ്കൂൾ കുന്നംങ്കുളത്തെ  പ്രതിനിധീകരിച്ച് തൃശ്ശൂർ ജില്ലയ്ക്ക് വേണ്ടിയാണ് മുഹമ്മദ് യാക്കൂബ് മത്സരത്തിൽ പങ്കെടുത്തത്.കോട്ടയം,മലപ്പുറം ജില്ലകളെയും സെമിയിൽ തിരുവനന്തപുരത്തേയും  പരാജയപ്പെടുത്തിയാണ് മുഹമ്മദ് യാക്കൂബ്  സ്വർണ്ണ മെഡൽ നേടിയത്.മൊഗ്രാൽ കോട്ടയിലെ കെ പി യൂസഫ് പാച്ചാണി- മൈമൂന ദമ്പതികളുടെ മകനാണ് മുഹമ്മദ് യാക്കൂബ്.

 സ്വർണ്ണമെഡൽ നേടിയ മുഹമ്മദ് യാക്കൂബിനെ മൊഗ്രാൽ ദേശീയവേദി, പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് 7മൊഗ്രാൽ,ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ,ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മൊഗ്രാൽ,കോട്ടയൻസ് ക്ലബ് അഭിനന്ദിച്ചു.



No comments