ദേശീയപാതയിലെ "മനോഹാരിത''യ്ക്ക് ഭംഗം വരുത്തി പാതയോരത്ത് കാടുകൾ വളരുന്നു: നടപ്പാതയിൽ സുരക്ഷാ ഭീഷണിയും
കാസർഗോഡ്.പ്രകൃതി ഭംഗിയും,യാത്രയുടെ ആനന്ദവും ഒത്തുചേരുന്ന തലപ്പാടി- ചെങ്കള റീച്ചിലെ ദേശീയപാതയുടെ മനോഹാരിതയ്ക്ക് ഭംഗം വരുത്തി പാതയോരത്ത് കാടുകൾ വളരുന്നു. കാടുകൾ വളർന്ന് നടപ്പാതയിലേക്ക് കയറിയതോടെ കാൽനടയാത്രക്കാർക്ക് സുരക്ഷാ ഭീഷണിയുമായി.
ഉപ്പള,കുമ്പള, മൊഗ്രാൽപുത്തൂർ, കല്ലങ്കൈ ഭാഗങ്ങളിലൊക്കെ ദേശീയപാത സർവീസ് റോഡിന് അരികിലാണ് കൂടുതലായും കാട് വളർന്ന് നടപ്പാതകളെ മൂടിയിട്ടുള്ളത്.ഇത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.കാട് വെട്ടിതെളിക്കാൻ നിർമ്മാണ കമ്പനി അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
ജില്ലയിലെ ദേശീയപാതയിൽ വൈവിധ്യമാർന്ന കാഴ്ചകളാണ് യാത്രകളിൽ സമ്മാനിക്കുന്നത്. പച്ചനിറഞ്ഞ നെൽവയലുകൾ,തല ഉയർത്തി നിൽക്കുന്ന മലനിരകൾ,പുഴകൾ, കടൽത്തീരങ്ങൾ, തെങ്ങിൻതോട്ടങ്ങൾ എന്നിവയെല്ലാം ആസ്വദിച്ചാണ് ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നത്. ഇതിനിടയിലാണ് റോഡിന്റെ വന്യതയും, ഭംഗിയും കാടുകൾ കളങ്കമാക്കുന്നത്. ദേശീയപാതയുടെ വളവുകളിലും, തിരിവുകളിലും കാട് വളർന്ന് നിൽക്കുന്നത് എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ പോലും കാണാൻ പറ്റാത്ത വിധത്തിലായിട്ടു ട്ടുണ്ട്.കാട് കയറുന്നത് മൂലം ഇടുങ്ങിയ സർവീസ് റോഡിന്റെ വീതി കുറയുകയും വാഹനങ്ങൾക്ക് വശങ്ങളിലേക്ക് ഒതുക്കാൻ കഴിയാതെയും വരുന്നുണ്ട്. ഇതിനിടയിൽ റോഡരികിലെ കാടുകൾ പാമ്പുകളുടെയും, തെരുവുനായ്ക്കളുടെയും താവളമാവുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയുമാവുന്നുണ്ട്.
ദേശീയപാതയുടെ നിർമ്മാണവും, പരിപാലനവും നിർമ്മാണ കരാറുകളിൽ വ്യക്തമായി പറയുന്നുണ്ട്
.അനാവശ്യ പുല്ലുകളും, കാടുകളും കൃത്യമായ മാസങ്ങളിൽ വെട്ടി മാറ്റണമെന്ന് കരാറിൽ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും ദേശീയപാതയോരത്ത് കാട് വളരുന്നത് നിർമ്മാണ കമ്പനിയുടെ വീഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു
.കരാറിൽ പറയുന്നത് പ്രകാരം കാടുകൾ വളരാതിരിക്കാൻ പാതയോരത്ത് ചെടികൾ വെച്ച് പിടിപ്പിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു
ണ്ട്.

Post a Comment