മൊഗ്രാൽപുത്തൂർ ചൗക്കി ദേശീയപാത സർവീസ് റോഡിൽ ഒടിഞ്ഞു നിൽക്കുന്ന വൈദ്യുതി പോസ്റ്റ്: അപകടം ക്ഷണിച്ചുവരുത്തുമെന്ന ആശങ്കയിൽ നാട്ടുകാർ
ചൗക്കി.മാസങ്ങൾക്കു മുമ്പ് നടന്ന വാഹനാപകടത്തെ തുടർന്ന് ഒടിഞ്ഞും, ചെരിഞ്ഞും നിൽക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കാൻ നടപടിയില്ലാത്തത് കാൽനടയാത്രക്കാരെ ഭയാശങ്കയിലാക്കുന്നു. മൊഗ്രാൽപുത്തൂർ ചൗക്കി ദേശീയപാത സർവീസ് റോഡിലാണ് ഇത്തരത്തിലൊരു വൈദ്യുതി പോസ്റ്റ് തകർന്നു കിടക്കുന്നത്.
മാസങ്ങൾക്കു മുമ്പ് ഇവിടെ ബസ്സും,ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതെന്നാണ് പറയുന്നത്.മാസങ്ങൾ കഴിഞ്ഞിട്ടും ഇത് നന്നാക്കാൻ കെ എസ് ഇ ബി അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായിട്ടില്ല. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നുണ്ട്. കാലവർഷത്തിൽ വലിയ കാറ്റും, മഴയുമൊക്കെ വൈദ്യുതി പോസ്റ്റ് അതിജീവിച്ചതിലുള്ള ഏക ആശ്വാസത്തിലാണ് ഇപ്പോൾ നാട്ടുകാർ. എങ്കിലും ഏത് സമയത്തും അപകടസാധ്യത നാട്ടുകാർ മുൻകൂട്ടി കാണുന്നുണ്ട്. അതിനാൽ തന്നെ എത്രയും പെട്ടെന്ന് വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കാൻ നടപടി വേണമെന്നാണ് കാൽനടയാത്രക്കാരുടെയും,നാട്ടുകാരുടെയും ആവശ്യം.

Post a Comment