കാസർഗോഡ് -കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ നടപ്പാതകളില്ലാത്തത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു
കാസർഗോഡ്. കാസർഗോഡ് -കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ കാസർഗോഡ് ടൗൺ മുതൽ തിരക്കേറിയ പാതയോരത്ത് കാൽനടയാത്രക്കാർക്ക് നടപ്പാത സൗകര്യമില്ലാത്തത് ദുരിതമാകുന്നു.
നൂറുകണക്കിന് വിദ്യാർത്ഥികളും, നഗരവാസികളും ടൗണിലേക്ക് കാൽനടയായി വരണമെങ്കിൽ നടപ്പാത സൗകര്യമില്ല.ഇതുമൂലം പ്രഭാത വ്യായാമത്തിന് നടക്കാൻ പോകുന്ന നഗരവാസികളും ദുഃഖിതരാണ്. പാതയുടെ ഡ്രെയിനേജ് സംവിധാനത്തിന് മുകളിൽ കോൺക്രീറ്റ് സ്ലാബുകളുണ്ടെങ്കിലും അവ കാട് മൂടി കിടക്കുന്നുണ്ട്. സംസ്ഥാന പാതയാകുമ്പോൾ നഗരപ്രദേശത്തെങ്കിലും നടപ്പാത ഒരുക്കേണ്ടിയിരുന്നു.നിരവധി പ്രാവശ്യം കാസർഗോഡ് -കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ നവീകരണ ജോലികൾ നടത്തുന്നുണ്ടെങ്കിലും അധികൃതർ നടപ്പാത അവഗണിക്കുകയാണ് ചെയ്യുന്നത്. അതേസമയം കാഞ്ഞങ്ങാട് നഗര പരിധിയിൽ നടപ്പാത സൗകര്യമുണ്ട്.
വളരെ തിരക്കേറിയതും, കെഎസ്ആർടിസി ഉൾപ്പെടെ 100 കണക്കിന് വാഹനങ്ങൾ പോകുന്നതും വരുന്നതുമായ സംസ്ഥാനപാതയിൽ ദേശീയപാത 66ലെ പോലെ കാൽനടയാത്രക്കാർക്ക് നടപ്പാത സൗകര്യം ഒരുക്കണമെന്നാണ് നഗരവാസികളുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.

Post a Comment