പ്രകൃതിവിഭവങ്ങളുടെ കൊള്ളക്ക് അറുതിയില്ല; യൂത്ത് ലീഗിന്റെ പരാതി അട്ടിമറിച്ചതിന് പിന്നിൽ ആരെന്ന് വ്യക്തമാക്കണം: കേശവ നായക്
കുമ്പള:കാസർകോട്, മഞ്ചേശ്വരം താലൂക്കുകൾ കേന്ദ്രീകരിച്ച് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രകൃതിവിഭവങ്ങളുടെ അനധികൃത ഖനനവും കടത്തും വ്യാപകമായി തുടരുകയാണെന്നും ഇതിന് രാഷ്ട്രീയ–ഉദ്യോഗസ്ഥ തലങ്ങളിൽനിന്ന് സംരക്ഷണം ലഭിക്കുന്നുണ്ടെന്നും പരിസ്ഥിതി പൊതുപ്രവർത്തകൻ കേശവ നായക് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കുന്നുകളും മലകളും ഇടിച്ചുനിരത്തി ചെങ്കല്ലും ബോക്സൈറ്റ് കലർന്ന മണ്ണും അനധികൃതമായി ഖനനം ചെയ്ത് അന്യസംസ്ഥാനങ്ങളിലേക്ക് കടത്തുകയാണ്. ചെറിയ അളവിലുള്ള ഖനനാനുമതിയുടെ മറവിൽ വൻതോതിൽ പ്രകൃതിവിഭവങ്ങൾ കടത്തുന്നതായും സർക്കാർ, അസൈൻമെന്റ് ഭൂമികളിൽപ്പോലും നിയമലംഘനം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും മന്ത്രിമാർക്കും എം.പി., എം.എൽ.എമാർക്കും വിവിധ വകുപ്പ് മേധാവികൾക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. പൊലിസ്, റവന്യൂ, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകളുടെ ഇടപെടൽ കാര്യക്ഷമമല്ല. ഖനനാനുമതി, വാഹന പാസ്, റോയൽറ്റി, ഭൂമിയുടെ രേഖകൾ എന്നിവ പരിശോധിച്ച് നിയമലംഘനങ്ങൾ കണ്ടെത്തണം. പരാതിക്കാരുടെ വിവരങ്ങൾ ചോർത്തി ഭീഷണിപ്പെടുത്തുന്നതായുള്ള പരാതികളും അന്വേഷിക്കണം.
വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളൊന്നും കാര്യമായി ഇടപെടാതിരുന്ന സാഹചര്യത്തിലാണ് താൻ പൊതുസമൂഹത്തിൽ വിഷയം ഉന്നയിച്ചതിനെത്തുടർന്ന് യൂത്ത് ലീഗ് പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ പിന്നീട് യൂത്ത് ലീഗ് വിഷയത്തിൽനിന്ന് പിന്മാറിയ സാഹചര്യമുണ്ടായി.
ജില്ലാ നേതാവും ജനപ്രതിനിധിയുമായ ഒരാളുടെ ഇടപെടലിനെത്തുടർന്നാണ് പിന്മാറ്റമുണ്ടായതെന്ന വിവരമാണ് പുറത്ത് വരുന്നത്.
യൂത്ത് ലീഗ് നൽകിയ പരാതി അട്ടിമറിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ആരാണെന്നും എന്ത് താൽപര്യമാണ് പ്രവർത്തിച്ചതെന്നും യൂത്ത് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്ന് കേശവ നായക് ആവശ്യപ്പെട്ടു.
ജില്ലാ ഭരണകൂടം അടിയന്തരമായി സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ച് നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment