കുമ്പള റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: കേരളപ്പിറവി ദിനത്തിൽ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ജനകീയ പ്രതിഷേധമായി
കുമ്പള.36 ഏക്കറോളം വരുന്ന സ്ഥല ലഭ്യത ഉണ്ടായിട്ടും കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തോട് അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മൊഗ്രാൽ ദേശീയവേദി രണ്ടാംഘട്ടത്തിൽ സംഘടിപ്പിച്ച ജനകീയ ധർണ്ണ യിൽ പ്രതിഷേധം ഇരമ്പി. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വൈകുന്നേരം 4 മണിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്തായിരുന്നു മൊഗ്രാൽ ദേശീയവേദിയുടെ നേതൃത്വത്തിൽ ബഹുജന ധർണ്ണ സംഘടിപ്പിച്ചത്.
കുമ്പളയിലേയും, സമീപപ്രദേശത്തെ എട്ടോളം ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് കുമ്പള.ഉന്നത വിദ്യാഭ്യാസം,വിദഗ്ധ ചികിത്സ,വ്യാപാരം തുടങ്ങിയ ആവശ്യങ്ങൾക്കാണ് വിദ്യാർത്ഥികളും, വ്യാപാരികളും, രോഗികളും ഈ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്
.ജില്ലയിൽ പ്രധാന വരുമാനമുള്ള സ്റ്റേഷനുകളിൽ ഒന്നുമാണ്.എന്നിട്ടും ദീർഘദൂര ട്രെയിനുകൾക്ക് കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കാതെ കാലങ്ങളായി അവഗണിക്കുകയാണ്.
സ്റ്റേഷനിലെ സ്ഥലസൗകര്യ ലഭ്യത ഉപയോഗപ്പെടുത്തി കുമ്പളയെ "സാറ്റ്ലൈറ്റ് ''സ്റ്റേഷനായി ഉയർത്തുക,ദീർഘദൂര ട്രെയിലുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനിൽ അടിസ്ഥാനസൗകര്യ വികസനം ഉറപ്പുവരുത്തുക, റിസർവേഷൻ സൗകര്യം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയവേദി സായാഹ്ന ജനകീയ ധർണ്ണ സംഘടിപ്പിച്ചത്. ധർണ്ണയിൽ നൂറുകണക്കിനാളുകൾ സംബന്ധിച്ചു.
ധർണ്ണ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ഇർഫാന ഇക്ബാൽ ഉദ്ഘാടനം ചെയ്തു
.ദേശീയ വേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞ് ടൈൽസ് സ്വാഗതം പറഞ്ഞു.പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ആർ പ്രശാന്ത് കുമാർ സമര പരിപാടി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി മുഖ്യാതിഥിയായി സംബന്ധിച്ചു.കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫാർ, പഞ്ചായത്തംഗം ഫസൽ പേരാൽ,ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുമ്പള യൂണിറ്റ് രക്ഷാധികാരികളായ അബ്ദുല്ല താജ്,മമ്മു മുബാറക്,മർച്ചന്റ് യൂത്ത് വിംഗ് സെക്രട്ടറി സവാദ് താജ്,എം മഹിൻ മാസ്റ്റർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നാസർ ബംബ്രാണ, ടി എം ഷുഹൈബ്,സെഡ് എ മൊഗ്രാൽ,താജുദ്ദീൻ മൊഗ്രാൽ,അഷ്റഫ് ബദരിയാ നഗർ, ഇബ്രാഹിം കുമ്പള,ഹമീദ് കോളിയടുക്കം,കെ എഫ് ഇക്ബാൽ ഉപ്പള,കെ എം അബ്ബാസ് കുമ്പള,ദേശീയവേദി ഭാരവാഹികളായ കെ പി മുഹമ്മദ് സ്മാർട്ട്, വിജയകുമാർ,ബി എ മുഹമ്മദ് കുഞ്ഞി,അഷ്‌റഫ് സാഹിബ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ദേശീയവേദി ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ് നന്ദി പറഞ്ഞു.

Post a Comment