മൊഗ്രാൽ നടുപ്പള്ളം വാർഡിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി
മൊഗ്രാൽ : മൊഗ്രാൽ നടുപ്പള്ളം വാർഡിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുമ്പള പഞ്ചായത്ത് പ്രസിഡൻ്റിന് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. കുമ്പള ഗ്രാമപഞ്ചായത്തിലെ നടുപ്പള്ളം വാർഡിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ്
പഞ്ചായത്ത് പ്രസിഡൻ്റിനും സെക്രട്ടറിക്കും പരാതി നൽകിയത്.
പൊട്ടിപ്പൊളിഞ്ഞ റോഡ് , പട്ടി, പന്നി ശല്ല്യം, സ്ട്രീറ്റ് ലൈറ്റ്, വേസ്റ്റ് തള്ളൽ ഇതൊക്കെയും പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വെൽഫെയർ പാർട്ടി പരാതി നൽകിയത്. നടുപ്പള്ളം യൂണിറ്റ് പ്രസിഡൻ്റ് സഹീറ അബ്ദുൽ ലത്തീഫിന്റെ നേതൃത്വത്തിൽ ആണ്
പരാതി നൽകിയത്. ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ ലത്തീഫ് കുമ്പള, യൂണിറ്റിലെ അംഗങ്ങളായ ഇർഫാന , ഇൻസാം കൂടാതെ ഇസ്മായിൽ കോട്ട , ഇമ്രാൻ നൈമു , സഫിയ നടുപ്പള്ളം , അഖീല നടുപ്പള്ളം , ഹാസിം തുടങ്ങിയവർ പങ്കെടുത്തു.
കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് നിവേദക സംഘത്തിന് പ്രസിഡന്റ് ഉറപ്പ് നൽകി.

Post a Comment