JHL

JHL

എൻഡോസൾഫാൻ സമരചരിത്രം 'വിഷമഴ' പ്രകാശനം ചെയ്തു

കാസർകോട്: എൻഡോസൾഫാൻ വിരുദ്ധ സമരത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന 'വിഷമഴ' എന്ന പുസ്തകം പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഡോ. മൊയ്തീൻ ജാസർ  അലിക്ക് നൽകി പ്രകാശനം ചെയ്തു.
റിട്ടയേർഡ് ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫ് രചിച്ച *'വിഷമഴ'*യിൽ ഭരണകൂടം സൃഷ്ടിച്ച ദുരന്തത്തിന്റെ ഭീകരത ആഴത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് പ്രകാശനച്ചടങ്ങ് നിർവഹിച്ചുകൊണ്ട് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു.

ഒരു സർക്കാർ ഉദ്യോഗസ്ഥന് താൻ പ്രവർത്തിക്കുന്ന വ്യവസ്ഥിതിയോട് കലഹിക്കണമെങ്കിൽ അപാരമായ ധൈര്യവും ദുരിതബാധിതരോടുള്ള ആഴമായ മനുഷ്യത്വ സമീപനവും വേണം. അതിന്റെ നേർസാക്ഷ്യമാണ് ഈ ചരിത്രരേഖയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വി.വി. പ്രഭാകരൻ പുസ്തകം പരിചയപ്പെടുത്തി.  പുഞ്ചിരി പ്രസിഡന്റ് ബി.സി. കുമാരൻ സ്വാഗതം പറഞ്ഞു.

അഷ്റഫലി ചേരങ്കൈ, മാഹിൻ കേളോട്ട്, ഷറീഫ് കൊടവഞ്ചി, മസൂദ് ബോവിക്കാനം, മോഹൻകുമാർ നാരന്തട്ട, നാസർ ചെർക്കളം, കെ.വത്സല,ഹമീദ് കാവിൽ,രചന അബ്ബാസ്, അജയൻ, ഇ.രാധാകൃഷ്ണൻ,അബ്ദുള്ളകുഞ്ഞി ഖന്ന ,കെ.സുരേഷ്കുമാർ,സുനിൽ മളിക്കാൽ, എബി. കുട്ടിയാനം, അബൂബക്കർ ഗിരി, ബി.കെ. മുഹമ്മദ്, സുബൈർ പടപ്പിൽ, റഹീം ചൂരി, സിദ്ദീഖ് പടപ്പിൽ , അഡ്വ:ഷഫീക്ക് തങ്ങൾ,ജമീല, എ.രാഘവൻ,കൃഷ്ണൻ നായർ,യാക്കൂബ് ചെങ്കള എന്നിവർ പ്രസംഗിച്ചു. പുസ്തകത്തിന്റെ രചയിതാവ് ബി. അഷ്റഫ് മറുമൊഴി നടത്തി.



No comments