തൂഫാൻ : ലഹരി വിരുദ്ധ പോരാട്ടത്തിന് പിന്തുണ, ജനകീയ പ്രതിരോധം വേണം; മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് ; കേരളം എങ്ങോട്ട് ? ചർച്ചയും സംവാദവും ശ്രദ്ദേയമായി
മൊഗ്രാൽ : നാടിനും ജനങ്ങൾക്കും നന്മകൾ ആഗ്രഹിക്കുന്ന ജനകീയ സംഘടനകളും വ്യക്തികളും ലഹരി വിരുദ്ധ പോരാട്ടത്തിൽ പോലീസിനോടപ്പം നിൽക്കണമെന്ന് കുമ്പള പോലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് ആവശ്യപ്പെട്ടു.
പുതു തലമുറയെ ജാഗ്രതയോടെ വീക്ഷിക്കുകയും തെറ്റുകളെ തിരുത്താനുള്ള അവസരങ്ങൾ നൽകുകയുമാണ് ഓപ്പറേഷൻ തൂഫാൻ രണ്ടാം ഭാഗത്ത് ലക്ഷ്യമിടുന്നത്.
ഇതിനായി ജനപ്രതി നിധികൾ ഉൾപ്പെടുന്നവരെ അംഗങ്ങളാക്കി തൂഫാൻ വേരിയെർസിനെ രംഗത്തിറക്കുകയും പോലീസിനെ സ്വാധീനിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കുകയും ചെയ്യും, അദ്ദേഹം പറഞ്ഞു.
മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് കേരള പിറവിയുടെ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരളം എങ്ങോട്ട്? എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ജനകീയ ചർച്ച- സംവാദം പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.
ചടങ്ങിൽ ക്ലബ് പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു.
കേരളത്തിൽ വർധിച്ചു വരുന്ന മദ്യം -മയക്കു മരുന്ന് -കൊലപാതകം , അപകടങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നടന്ന ചർച്ച യും സംവാദവും ജനകീയ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ദേയമായി.
സർക്കാരിന്റെയും പോലീസിന്റെയും നേതൃത്വത്തിലുള്ള ലഹരി വിരുദ്ധപോരാട്ടത്തിന് പിന്തുണ അർപ്പിക്കുകയും ജനകീയ പ്രതിരോധം ആവശ്യമാണന്ന് ചർച്ചയിൽ സംബന്ധിച്ചവർ ഉന്നയിക്കുകയും ചെയ്തു.
സംവാദ പരിപാടിയിൽ എ. എം സിദ്ദിഖ് റഹ് മാൻ , എം മാഹിൻ മാസ്റ്റർ, ടി .എം ഷുഹൈബ്, മുഹമ്മദ് സ്മാർട്ട്, സി. എം .ഹംസ ,എം. എ .മൂസ ,എം എ അബ്ദുൽ റഹ്മാൻ, എച്ച് എം കരീം ,മുഹമ്മദ് ടൈൽസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. കെവി അഷ്റഫ്, എം എസ്. അബ്ദുള്ള കുഞ്ഞി, സിദ്ദിഖ് പി. എസ്, എം എസ്. അഷ്റഫ്, എച്ച് എ ഖാലിദ് ,ഖാദർ കെ .എം, നാസർ സായ, മുഹമ്മദ് ഗുജിരി, വി പി. ജബ്ബാർ ,മിഷാൽ റഹ് മാൻ, ആദിൽ അത്തു എന്നിവർ നേതൃത്വം നൽകി. താജുദ്ദീൻ മൊഗ്രാൽ സ്വാഗതവും നൗഷാദ് എസ് . കെ നന്ദിയും പറഞ്ഞു.

Post a Comment