കേരളോത്സവം ക്രിക്കറ്റ് മത്സരത്തെ ചൊല്ലി വിവാദം: ചട്ടലംഘനം ആരോപിച്ച് ബി എഫ് സി ക്ലബ് ബദ്രിയാനഗർ രംഗത്ത്
കുമ്പള.കുമ്പള ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് ചൊല്ലി തർക്കം. ചട്ടലംഘന ആരോപണത്തിൽ അന്വേഷണം വേണമെന്നാ വശ്യപ്പെട്ട് കുമ്പള ബദ്രിയാനഗർ ബി എഫ് സി ക്ലബ് രംഗത്ത് വന്നു.
നീതിപൂർണമായ ഫൈനൽ നടത്തി വിജയികളെ പ്രഖ്യാപിക്കണമെന്നും ആവശ്യം.
പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന കളിക്കാർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളൂ എന്ന നിബന്ധന നിലനിൽക്കെ, ഒലിവ് ബംബ്രാണ ടീം കർണാടകയിൽ നിന്നുള്ള കളിക്കാരെ ഉൾപ്പെടുത്തി മത്സരത്തിൽ പങ്കെടുത്തുവെന്നാണ് ക്ലബ്ബിന്റെ പരാതി.ഇത് മത്സരത്തിന്റെ നിബന്ധനകളുടെ ലംഘനമാണെന്നാണ് ക്ലബ്ബ് ചൂണ്ടിക്കാട്ടുന്നത്.
തർക്കത്തെ തുടർന്ന് മത്സരത്തിൽ ഇതുവരെ വിജയികളെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ, ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കളിക്കാരുടെ യോഗ്യത പരിശോധിക്കണമെന്നും, ചട്ടലംഘനം സ്ഥിരീകരിക്കപ്പെട്ടാൽ ഒലിവ് ബംബ്രാണ ടീമിനെ മത്സരത്തിൽനിന്ന് അയോഗ്യരാക്കണമെന്നും ക്ലബ്ബ് ആവശ്യപ്പെട്ടു.
മത്സരത്തിലെ അർഹരായ ടീമുകളെ പങ്കെടുപ്പിച്ച് നീതിപൂർണവും, സുതാര്യവുമായ രീതിയിൽ ഫൈനൽ മത്സരം നടത്തി വിജയികളെ പ്രഖ്യാപിക്കണമെന്നും ക്ലബ്ബ് ആവശ്യപ്പെട്ടു.
കായികമത്സരങ്ങളിൽ നിയമങ്ങളും നിബന്ധനകളും എല്ലാവർക്കും ഒരുപോലെ ബാധകമാകണം. ഒരു ടീമിനും അനർഹമായ ആനുകൂല്യം ലഭിക്കരുത്. കായികരംഗത്തെ നീതിയും സുതാര്യതയും സംരക്ഷിക്കേണ്ടത് ഇതിന് നേതൃത്വം നൽകുന്ന സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ക്ലബ്ബ് സെക്രട്ടറി ബി മുഹമ്മദ് റിയാസ് പറഞ്ഞു.നടപടി ഉണ്ടാകാത്തപക്ഷം നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്നും റിയാസ് വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment