ലഹരിക്കെതിരെ തൂഫാൻ; കുമ്പളയിൽ പോലീസ് – ജനപ്രതിനിധി സൗഹൃദ ക്രിക്കറ്റ് മത്സരം നവംബർ 7-ന്
കുമ്പള: കേരള സർക്കാർ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന 'തൂഫാൻ' പദ്ധതിയുടെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുമ്പള പോലീസും ജനപ്രതിനിധികളും തമ്മിൽ ഏറ്റുമുട്ടുന്ന സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 7 ശനിയാഴ്ച രാവിലെ 8:00 മണിക്ക് കുമ്പള ഗാന്ധി മൈതാനത്തിലാണ് മത്സരം നടക്കുക.
ലഹരിമരുന്ന് ഉപയോഗത്തിനെതിരെയും കുറ്റകൃത്യങ്ങൾക്കെതിരെയും ജനങ്ങളെ ബോധവൽക്കരിക്കുക, പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 'തൂഫാൻ' പ്രചാരണാർത്ഥം ഈ വേറിട്ട പരിപാടി സംഘടിപ്പിക്കുന്നത്.
കുമ്പള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പ്രദേശത്തെ ജനപ്രതിനിധികളും കളത്തിലിറങ്ങുന്ന മത്സരം പ്രദേശവാസികൾക്ക് ഒരു നല്ല ദൃശ്യവിരുന്നായിരിക്കും. പരിപാടിയിലേക്ക് മുഴുവൻ നാട്ടുകാരും പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Post a Comment