കടലാക്രമണം തടയാനുള്ള ഷിറിയ "പുലിമുട്ട്''പദ്ധതി ഒരു പതിറ്റാണ്ടായിട്ടും കടലാസിൽ തന്നെ
ഉപ്പള.അഡ്വ:സി എച്ച് കുഞ്ഞമ്പു മഞ്ചേശ്വരം എംഎൽഎ ആയിരിക്കേ അന്നത്തെ ഒന്നാം ഇടതുമുന്നണി സർക്കാർ പ്രഖ്യാപിച്ച ഷിറിയ പുലിമുട്ട് തീരദേശ സംരക്ഷണ പദ്ധതി ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ജീവൻ വെച്ചില്ല.ഭരണം മാറിയപ്പോൾ പദ്ധതിയും മാറി എന്ന അവസ്ഥയിലായി.മുൻ സർക്കാറാകട്ടെ പദ്ധതിക്ക് ഫണ്ടും നീക്കി വെച്ചിരുന്നില്ല.
തുറമുഖങ്ങളേയും, തീരദേശങ്ങളെയും ശക്തമായ തിരമാലകളിൽ നിന്നും, കടലേറ്റത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി കടലിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ വലിയ പാറക്കെട്ടുകളോട്കൂടിയോ,കോൺക്രീറ്റ് കട്ടകളോ അടങ്ങിയ പ്രതിരോധ ചിറകളെയാണ് പുലിമുട്ടായി അറിയപ്പെടുന്നത്. ഇത്തരത്തിൽ നിർമ്മിക്കുന്ന പുലിമുട്ടിന് കടലിൽ നിന്നുള്ള ശക്തമായ തിരമാലകളുടെ ആഘാതം കുറയ്ക്കാനും, തീരത്തെ മണ്ണൊലിപ്പ് തടയാനും സാധിക്കുന്നു.
മഞ്ചേശ്വരം തുറമുഖങ്ങളിലേക്കും, അഴിമുഖങ്ങളിലേക്കും പ്രവേശിക്കുന്ന വലിയ കപ്പലുകൾക്കും, മത്സ്യബന്ധന ബോട്ടുകൾക്കും സുരക്ഷിതമായി കടന്നു വരാൻ പുലിമുട്ട് വഴി ശക്തമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് പറയുന്നു. തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ ഇറങ്ങുന്നതിനും,വല വീശുന്നതിനും മത്സ്യബന്ധനം നടത്തുന്നതിനും പുലിമുട്ട് വളരെയേറെ സഹായകമാവുകയും ചെയ്യും.
കാലവർഷത്തിൽ രൂക്ഷമായ കടലാക്രമണം നേരിടുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ തീര പ്രദേശം കൂടിയാണ് ഷിറിയ കടപ്പുറം.ഇവിടെ രൂക്ഷമായ കടലാക്രമണമാണ് കാലവർഷകാലത്ത് നേരിടുന്നത്. കടലേറ്റത്തിൽ വീടിനും, സ്ഥലങ്ങൾക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.ഇതിന് പരിഹാരമെന്നോണമാ ണ് ഷിറിയ പുലിമുട്ട് പദ്ധതിയെ തീരദേശവാസികൾ പ്രതീക്ഷയർപ്പിച്ചത്. എന്നാൽ ഇപ്പോൾ പദ്ധതിയെപ്പറ്റി മിണ്ടാട്ടമില്ല.വിഷയം മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിലൂടെ ഫിഷറീസ് വകുപ്പിനെ അറിയിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

Post a Comment