ജൽ ജീവൻ: കോടികൾ ചിലവഴിച്ചിട്ടും കുടിവെള്ളമില്ല,പാളിയത് ദീർഘവീക്ഷണമില്ലാത്ത പദ്ധതി
കാസർഗോഡ്.മുഴുവൻ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യമിട്ടുള്ള"ജൽ ജീവൻ''പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കോടികൾ ചെലവഴിച്ചത് വെറുതെയായി. ദീർഘവീക്ഷണമി ല്ലാതേയും,കൃത്യമായ ആസൂത്രണമില്ലാതേയും പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചതാണ് തിരിച്ചടിയായത്.
വിവിധ ജില്ലകളിൽ 40 മുതൽ 50 ശതമാനം വരെ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോൾ തന്നെ അത് പൈപ്പിട്ട് പോയ കാര്യമാണ് പറയുന്നത്.കുടി വെള്ളം എവിടെ നിന്ന് വരുമെന്നോ മറ്റോ അധികൃതർക്ക് തന്നെ ഒരു പിടിയുമില്ല.ഈ പദ്ധതിക്കായി 18.643 കോടി രൂപ ഇതിനകം ചെലവഴിച്ചതാണ് സി എ ജി റിപ്പോർട്ടിൽ പറയുന്നത്. കരാറുകാർക്ക് കാശുണ്ടാക്കി കൊടുത്തതല്ലാതെ ഒരു തുള്ളി വെള്ളം ഇതുവരെ പൈപ്പ് ലൈൻ വഴി ലഭിച്ചതുമില്ല.2025ൽ പൂർത്തിയാക്കേണ്ട പദ്ധതിയുടെ കാലാവധി 2028 ഡിസംബർ വരെ കേന്ദ്രസർക്കാർ ഇപ്പോൾ നീട്ടി നൽകിയിട്ടുമുണ്ട്.
അതിനിടെ ഗാർഹിക കണക്ഷന് അമിത നിരക്കാണ് പദ്ധതിയിൽ പറയുന്നത്.ഇത് പദ്ധതിയിൽ നിന്ന് ഉപഭോക്താക്കൾ മുഖം തിരിക്കുന്നുമുണ്ട്. കുമ്പളയിൽ വിവിധ അംഗൻവാടികളിൽ പോലും പദ്ധതിയുടെ പേരിൽ ടാപ്പ് വഴി കുടിവെള്ളം എത്തിക്കുമെന്ന് പറഞ്ഞ് പൈപ്പ് ലൈൻ സ്ഥാപിച്ചു പോയിട്ടുണ്ട്. ഇവിടെയും അംഗൻവാടി ജീവനക്കാരോട് അമിത നിരക്കാണ് ബന്ധപ്പെട്ടവർ പറഞ്ഞിട്ടുള്ളത്. അംഗൻവാടികളിൽ നിന്ന് എങ്ങനെയാണ് തുക കണ്ടെത്തേണ്ടതെന്ന് ജീവനക്കാർ ചോദിക്കുന്നുമുണ്ട്. കുടിവെള്ള ലഭ്യത ഉള്ള അംഗൻവാടികളിൽ പോലും അധികൃതർ ടാപ്പ് സ്ഥാപിച്ചു പോയിട്ടുമുണ്ട്.മുമ്പും ഇത്തരത്തിൽ വിവിധ പദ്ധതികളുടെ പേരിൽ കുമ്പളയിൽ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുമെന്ന് പറഞ്ഞ് പൈപ്പ് ലൈൻ സ്ഥാപിച്ചതല്ലാതെ വെള്ളം എവിടെയും എത്തിയിരുന്നില്ല. ഇപ്പോൾ സ്ഥാപിച്ച പൈപ്പുകളൊന്നും കാണാനേയില്ല.എല്ലാം മണ്ണിനോട് ചേർന്ന് നശിച്ചു.
നേരത്തെ ജൽജീവൻ സൗജന്യ കണക്ഷനാണെന്ന് പറഞ്ഞിരുന്നു. കുടിവെള്ളം ടാപ്പുകളിൽ വരാതെ ചിലയിടങ്ങളിൽ ബില്ല് വന്ന് തുടങ്ങിയതോടെ ഉപഭോക്താക്കൾ കണക്ഷൻ വിച്ഛേദിക്കാൻ പരക്കം പായുകയാണിപ്പോൾ.അതിനിടെ പദ്ധതിയുടെ പാളിച്ചകളെ പറ്റി സമഗ്രാന്വേഷണം വേണമെന്നുവരെ വിവിധ സംഘടനകൾ ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുമുണ്ട്.

Post a Comment