JHL

JHL

യുവാവ് കുഴഞ്ഞു വീണു മരിച്ചു

 


കുമ്പള(www.truenewsmalayalam.com) : യുവാവ് കുഴഞ്ഞു വീണുമരിച്ചു.

കുമ്പള ഉളുവാർ ബദ്‌രിയ മൻസിലിൽ യു. പി. അബ്ദുല്ലയുടെയും ഖദീജയുടെയും മകൻ ഹസൻ യു. എ.(46) ആണ് മരിച്ചത്.

     മത രാഷ്ട്രീയ സാമൂഹിക തലത്തിൽ നിറസാന്നിധ്യമായ ഇയാൾ ബുധനാഴ്ച വൈകുന്നേരം ബായിക്കട്ട മൈതാനത്ത് കുട്ടികളുടെ ഫുട്ബാൾ കളി നിയന്ത്രിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സമസ്തയുടെയും മുസ്‌ലിം ലീഗിൻ്റെയു൦ സജീവ പ്രവർത്തകനാണ്.

ഭാര്യ: സമീറ.

മകൾ: ഖദീജ അൻഫ(പത്താം തരം വിദ്യാർത്ഥിനി, ജി.എച്. എസ്. എസ്. കുമ്പള).

സഹോദരങ്ങൾ: ഹുസൈൻ, മുഹമ്മദ് കുഞ്ഞി, സവാദ്, സുഹറ, സുബൈദ, അസ്‌മ, സുമയ്യ.

No comments