റെയിൽവേ വികസനമില്ല: കാടുമുടി നശിക്കുന്ന കുമ്പളയിലെ ഏക്കർ കണക്കിന് റെയിൽവേ ഭൂമിയിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി
കുമ്പള: കാട് മൂടി വലിയ തേക്ക് മരങ്ങൾ സമീപപ്രദേശത്ത് താമസിക്കുന്ന വീട്ടുകാർക്ക് അപകട ഭീഷണി ഉയർത്തുന്നതും, റെയിൽവേ വികസനത്തിൽ അധികൃതർ മുഖം തിരിക്കുകയും ചെയ്യുന്ന കുമ്പളയിലെ ഏക്കർ കണക്കിന് റെയിൽവേ ഭൂമി ഉപയോഗപ്പെടുത്തി കേന്ദ്ര സർവ്വകലാശാലക്ക് കീഴിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
എസ്എസ്എൽസിയും,പ്ലസ് ടുവും കഴിഞ്ഞാൽ കാസറഗോഡ് ജില്ലയിലെ വിദ്യാർത്ഥികളിൽ ഏറെയും ആശ്രയിക്കുന്നത് മംഗലാപുരത്തെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്.കുമ്പളയിലെ റെയിൽവേ ഭൂമിയിൽ കേന്ദ്ര സർക്കാരിന് കീഴിൽ ഡിഗ്രി പഠനവും,ബിരുദാ നന്തര കോഴ്സുകളുമടങ്ങിയ കോളേജ് സ്ഥാപിച്ചാൽ അത് ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാകും. നിലവിൽ കേന്ദ്രസർക്കാരിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്നത്പെരിയയിലെ സെൻട്രൽ യൂണിവേഴ്സിറ്റി മാത്രമാണ്.
ഇത് സംബന്ധിച്ച് കേന്ദ്ര റെയിൽവേ-വിദ്യാഭ്യാസ മന്ത്രിമാർക്കും ക്കും,റെയിൽവേ ചുമതലയുള്ള സംസ്ഥാന മന്ത്രി സി പി ജോണിനും, ജനപ്രതിനിധികൾക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ കെപി മുഹമ്മദ് സ്മാർട്ട്, വിജയകുമാർ,ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്റഫ് സാഹിബ് എന്നിവർ സംസാരിച്ചു.
എം എ മൂസ,ടി കെ അൻവർ,എം എം റഹ്മാൻ,ഖാദർ മൊഗ്രാൽ,മുഹമ്മദ് അബ്കോ , എംജിഎ റഹ്മാൻ,റിയാസ് കരീം,ടി കെ ജാഫർ,എച്ച് എം കരീം,അഷ്റഫ് പെർവാഡ്,മുർഷിദ് മൊഗ്രാൽ,അബ്ദുള്ളക്കുഞ്ഞി നട്പ്പളം,എം എസ് മുഹമ്മദ് കുഞ്ഞി,ടി എ ജലാൽ,എ എച്ച് ഇബ്രാഹിം,അബ്ദുള്ള കുഞ്ഞി കോട്ടക്കുന്ന്, വിശ്വനാഥൻ,കെ മുഹമ്മദ് കുഞ്ഞി നാങ്കി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ് നന്ദി പറഞ്ഞു.

Post a Comment