JHL

JHL

അര്‍ജന്റീനയ്ക്ക് വിനയായത് ലോംഗ്‌ബോളുകളുടെ കളി ; പന്തു കിട്ടാതെ മെസ്സിയും കൂട്ടരും തോല്‍വി ചോദിച്ചുവാങ്ങി

ന്യൂജഴ്‌സി: ലോകകപ്പില്‍ അസാധാരണമായ ഒരു യാത്ര നടത്തിയ ലിയോണേല്‍ മെസ്സിയും അര്‍ജന്റീനയും പടിക്കല്‍ കൊണ്ടു കലമുടച്ചു. ഫൈനലില്‍ സ്‌പെയിനോട് അധികസമയത്ത് ഫെറന്‍ ടോറസ് നേടിയ ഗോളിലായിരുന്നു അര്‍ജന്റീനയുടെ തോല്‍വി. അധികമസയത്തിന്റെ രണ്ടാം പകുതിയില്‍ 108 മിനിറ്റ് വരെ എതിരാളികളെ തടയാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞിരുന്നെങ്കിലും 90 ാം മിനിറ്റില എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതും സ്‌പെയിന്റെ ആക്രമണത്തിരയെ തടഞ്ഞു നിര്‍ത്താന്‍ കഴിയാതെ പോയതും അര്‍ജന്റീനയ്ക്ക് വലിയ തിരിച്ചടിയായി മാറുകയായിരുന്നു.

തുടര്‍ച്ചയായി വന്‍ അറ്റാക്ക് നടത്തുകയും മിഡ്്ഫീല്‍ഡില്‍ കളി നന്നായി നിയന്ത്രിക്കുകയും ചെയ്ത സ്‌പെയിനെ പ്രതിരോധിക്കാന്‍ ട് അര്‍ജന്റീന കണ്ടെത്തിയ ലോംഗ്‌ബോള്‍ ഗെയിം വന്‍ തിരിച്ചടിയായി. സ്‌പെയിന്റെ അതിവേ ടിക്കിടാക്ക ഗെയിമിനെ ലോംഗ്‌ബോളുകള്‍ കൊണ്ടുള്ള അതിവേഗ കൗണ്ടര്‍ അറ്റാക്കിനാല്‍ തടയാനായിരുന്നു അര്‍ജന്റീനയുടെ ശ്രമം. ഇത് ആദ്യം തന്നെ പരാജയപ്പെട്ടു. ലോംഗ് ബോളുകളെല്ലാം പിടിച്ചെടുത്ത സ്‌പെയിന്‍ അതെല്ലാം നല്ല ഒന്നാന്തരം കൗണ്ടര്‍ അറ്റാക്കാക്കി മാറ്റുകയും ചെയ്തു. അര്‍ജന്റീനയുടെ പ്രതിരോധം മികച്ച ഫോമില്‍ ആയതും ഗോള്‍കീപ്പര്‍ മാര്‍ട്ടീനസിന്റെ ഉജ്വല സേവുകളും ഇല്ലായിരുന്നെങ്കില്‍ അര്‍ജന്റീന കൂടുതല്‍ ഗോളുകള്‍ക്ക് സാധാരണ സമയത്ത് തന്നെ തോല്‍ക്കുമായിരുന്നു.

മിഡ്ഫീല്‍ഡില്‍ വെച്ചു തന്നെ പന്ത് പിടിച്ചെടുത്ത സ്‌പെയിന്‍ അതെല്ലാം അര്‍ജന്റീനയ്ക്ക് എതിരേ വിനിയോഗിച്ചു. ലാമിന്‍ യമാലില്‍ നിന്നുമായിരുന്നു അവരുടെ പല നീക്കങ്ങളും ബോക്‌സിലേക്ക് എത്തിയത്. വില്യംസ് കൂടി കളത്തിലേക്ക് വന്നതോടെ സ്‌പെയിന്‍ കൂടുതല്‍ ആക്രമണകാരിയായി മാറി. ലോംഗ് ബോളുകളെല്ലാം എതിരാളികള്‍ പിടിച്ചെടുത്തതോടെ അര്‍ജന്റീനയ്ക്ക് സാധാരണസമയത്ത് ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് പോലും ഉണ്ടായില്ല. സാധാരണ സമയത്ത് സ്‌പെയിന്റെ ഷോട്ട് ഓണ്‍ ടാര്‍ഗറ്റിന്റെ എണ്ണം 16 ആയിരുന്നു. ലക്ഷ്യമിട്ട നീ്ക്കങ്ങളുടെ എണ്ണം 11 ആയിരുന്നു.

അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ മാത്രമായിരുന്നു അര്‍ജന്റീന കളത്തില്‍ ഉണ്ടെന്ന് തോന്നിപ്പിച്ചത്. സ്വതസിദ്ധമായ ചെറുപാസുകള്‍ തിരിച്ചെടുത്തപ്പോള്‍ അര്‍ജന്റീന പല തവണ ഗോളിനടുത്തെത്തി. സ്‌പെയിന്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നതും മെസ്സി കൂടുതല്‍ ആക്രമണം മെനയുന്നതും കണ്ടു. ചെറുപാസുകളുടെ പതിവ് കളിയില്‍ നിന്നും മാറിയ അര്‍ജന്റീനയുടെ ഈ ടാക്ടിക്‌സിനോട് പലപ്പോഴും മെസ്സിക്ക് പോലും പൊരുത്തപ്പെടാനായിരുന്നില്ല.

എതിരാളികള്‍ നല്ല രീതിയില്‍ അദ്ദേഹത്തിനെതിരേ ശരീരം ഉപയോഗിച്ച് കളിക്കുകയും ഫൗളുകള്‍ ഉപയോഗിച്ച് തടയുകയും ചെയ്തതോടെ അര്‍ജന്റീനയുടെ ആക്രമണത്തിന്റെ മൂര്‍ച്ച പൂര്‍ണ്ണമായും അവസാനിച്ചിരുന്നു. പലപ്പോഴും സാധാരണ സമയത്ത് മെസിയിലേക്കുള്ള എല്ലാ പാസുകളും നിയന്ത്രിക്കുകയും ചെയ്തതോടെ അര്‍ജന്റീനയുടെ ആക്രമണം പുര്‍ണ്ണമായും അവസാനിച്ചു.

No comments