JHL

JHL

കേരള ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ബംബ്രാണയിലെ ഹസ്സൻ സൈൻ മാലിക്കിന് എസ് ഡി പി ഐ യുടെ ആദരവ്

കേരള ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ബംബ്രാണ നാടിന്റെ അഭിമാനമായി മാറിയ  ഹസ്സൻ സൈൻ മാലിക്കിനെ  എസ് ഡി പി ഐ ബംബ്രാണ ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.
ഒരു മിനിറ്റിനുള്ളിൽ 30 ലക്ഷ്വറി കാറുകളുടെ ചിത്രങ്ങൾ നോക്കി ഓരോ കാറിന്റെയും പേര് കൃത്യമായി തിരിച്ചറിഞ്ഞ് കേരള ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടുകയായിരുന്നു ഹസ്സൻ സൈൻ.

ഈ അപൂർവ നേട്ടം കൈവരിച്ച ഹസ്സൻ സൈൻ മാലിക്കിന് ഉപഹാരം നൽകി ആദരിക്കുകയും, ഭാവിയിൽ ഇനിയും വലിയ നേട്ടങ്ങൾ കൈവരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ചടങ്ങിൽ SDPI മണ്ഡലം പ്രസിഡന്റ് നാസർ ബംബ്രാണ, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി അബ്ദുൽ റഹ്‌മാൻ, അഷ്‌റഫ് സിഎം, റഫീഖ് ഒ എം, അസീസ് പട്ട എന്നിവർ പങ്കെടുത്തു. 

 

No comments