JHL

JHL

കുമ്പള പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ വ്യാപാരികളുടെ പ്രതിഷേധ മാർച്ചിൽ പ്രതിഷേധമിരമ്പി

കുമ്പള : കുമ്പള പഴയ ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കുക, പൊളിച്ചുമാറ്റിയ കുമ്പള ബസ് സ്റ്റാന്റ് പുനര്‍നിര്‍മ്മിച്ച് വ്യാപാരികളെ പുനരധിവസിപ്പിക്കുക, ഓട്ടോകള്‍ക്ക് പഞ്ചായത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുക, ടേക്ക് എ ബ്രേക്ക്, മത്സ്യമാര്‍ക്കറ്റ് എന്നിവ തുറന്നു കൊടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കുമ്പള ടൗണില്‍ ഉച്ചവരെ കടകളടച്ച് നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി . മാര്‍ച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. രാജേഷ് മനയത്ത് ആധ്യക്ഷ്യം വഹിച്ചു. സത്താര്‍ ആരിക്കാടി, അന്‍വര്‍ സിറ്റി, അഷ്‌റഫ് സ്‌കൈലറ്റ്, സിദ്ദിഖ് മുബാറക് നേതൃത്വം നല്‍കി.
ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍, ടൈലേര്‍സ് അസോസിയേഷന്‍, ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ബാര്‍ബേര്‍സ് അസോസിയേഷന്‍ തുടങ്ങിയ വ്യാപാരി സംഘടനകൾ ആണ് മാർച്ചിന് ആഹ്വനം ചെയ്തത്.

ഇനിയും വ്യാപാരികളുടെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധ സമരങ്ങളിലേക്ക് കടക്കാനാണ് തീരുമാനം.  

No comments