മൊഗ്രാൽ ടി വി എസ് റോഡിൽ തെരുവ്നായ് ക്കളുടെ വിളയാട്ടം: വീണ്ടും വളർത്തു കോഴിയെ കടിച്ചുകൊന്നു
മൊഗ്രാൽ. മൊഗ്രാലിലും, പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കൂട്ടങ്ങളുടെ പരാക്രമണത്തിൽ സഹികെട്ട് പ്രദേശവാസികൾ. കഴിഞ്ഞ ആഴ്ച ടിവിഎസ് റോഡിൽ തെരുവുനായ്ക്കൂട്ടം വളർത്തു കോഴികളെ വളഞ്ഞിട്ട് ആക്രമിച്ച് കൊന്നതിന് പിന്നാലെ ഇന്ന് വൈകുന്നേരം സമാനമായി കോഴിയെ കടിച്ചുകൊന്നു. കഴിഞ്ഞ ആഴ്ച 2 വളർത്ത് പൂച്ചകളെയും കടിച്ചു കൊന്നിരുന്നു.
കാലവർഷം തുടങ്ങിയത് മുതൽ മൊഗ്രാലിൽ തെരുവ് നായ്ക്കകളുടെ ശല്യം രൂക്ഷമാണ്. അക്രമവാസനയുള്ള തെരുവ് നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷവും നടപടി സ്വീകരിക്കാൻ അധികൃതർ മടിക്കുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തെരുവുനായ ശല്യം വർധിച്ചതോടെ രാവിലെ സ്കൂളിലേക്കും, മദ്രസയിലേക്കും പോകുന്ന കുട്ടികൾ ജീവൻ പണയം വെ ച്ചാണ് പോകുന്നത്. രക്ഷിതാക്കളാ ണെങ്കിൽ വലിയ ആശങ്കയിലുമാണ്.
ജില്ലയിൽ പലയിടത്തും തെരുവ് നായ ശല്യം രൂക്ഷമാണ്.കുട്ടികളെ തെരുവുനായ്ക്കൾ ആക്രമിക്കുന്ന സംഭവങ്ങൾ ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രാവിലെയും, വൈകുന്നേരവും കുട്ടികൾ സ്കൂളിൽ നിന്ന് വരുന്നത് വരെ രക്ഷിതാക്കൾ നെഞ്ചിടിപ്പോടെയാണ് കാത്തിരിക്കുന്നത്.
നായ്ക്കൂട്ടങ്ങൾക്കിടയിൽ പേയിളകിയ നായ്ക്കൾ ഉണ്ടോ എന്നതും നാട്ടുകാരെ ഭയപ്പെടുത്തുന്നുണ്ട്. തെരുവ് നായ്ക്കൂട്ടങ്ങളെ പിടികൂടാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Post a Comment