വാഹന മോഡിഫിക്കേഷനിലെ സർക്കാർ നിർദ്ദേശങ്ങൾ വരുന്നതിന് മുമ്പേ ജെൻസികൾ കളത്തിൽ: പള്ളിക്കരയിലെ കാർറേസിംഗും, സംഘർഷവും പദ്ധതി ക്ക് തിരിച്ചടിയാകുമോ.?
കാസർഗോഡ്. ജെൻസികളും,വണ്ടി പ്രേമികളും കാത്തിരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ വാഹന മോഡിഫിക്കേഷൻ അനുവദിച്ചു കിട്ടാൻ കാത്തിരിക്കുന്നതിനിടെ ഫിഫ ലോകകപ്പ് ഫുട്ബോൾ ആരാധകർ തങ്ങളുടെ വണ്ടികളിൽ ടീമുകളുടെയും, താരങ്ങളുടെയും ഫോട്ടോ വെച്ച് മോഡിഫിക്കേഷൻ ചെയ്ത് രംഗത്തിറങ്ങിയത് കാസർഗോഡ് പള്ളിക്കരയിൽ ഏതാനും ദിവസം മുൻപ് സംഘർഷത്തിനും, പോലീസ് കേസിനും കാരണമായിരുന്നു.ഇതേ തുടർന്ന് 5 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തതും.
യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ വാഹന മോഡിഫിക്കേഷൻ ഉൾപ്പെടുത്താനാണ് സർക്കാർ ശ്രമം ആരംഭിച്ചിട്ടുള്ളത്. ഇതിനായി വിഷയം പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ ഇരിക്കുന്നതേയുള്ളൂ.അതിനിടയിലാണ് ഫുട്ബോൾ ആരാധകർ കാറുകളിൽ മോഡിഫിക്കേഷൻ നടത്തിയ രംഗത്തിറങ്ങിയിരിക്കുന്നത്.ഇത് അനുവദയമാണോ,പിഴ ഈടാക്കണോ എന്ന കാര്യത്തിൽ പോലീസിന് വ്യക്തതയുമില്ല. പിടിച്ചാൽ തന്നെ രാഷ്ട്രീയ ഇടപെടലുകളും ഉണ്ടാകുന്നുണ്ട്.
പള്ളിക്കര സ്കൂൾ ഗ്രൗണ്ടിൽ മോഡിഫിക്കേഷൻ പദ്ധതിയെ ദുരുപയോഗം ചെയ്ത് കാർ റേസിംഗാണ് നടന്നതെന്ന് പോലീസും, നാട്ടുകാരും ആരോപിക്കുന്നുണ്ട്. നാട്ടുകാരുടെ പരാതിയിൽ ഇത് തടയാൻ ചെന്ന പോലീസിന് നേരെ യുവാക്കൾ അക്രമം അഴിച്ചുവിട്ടതായും, പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും കേസ് രജിസ്റ്ററിൽ പറയുന്നുമുണ്ട്.
മോഡിഫിക്കേഷൻ രീതിയിൽ സർക്കാർ ഖജനാവ് നിറക്കാൻ വാഹന പ്രേമികൾക്ക് ഫീസിടാക്കി നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഗതാഗതകുപ്പിന്റെ നൂറു ദിന കർമ്മപരിപാടിയിലാണ് ഇത് ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തെ സർക്കാരിന്റേതായി വന്ന ഇളവുകളിൽ ജെൻസികൾ തൃപ്തരായിരുന്നില്ല. അവർ വിമർശനങ്ങളും, ട്രോളുകളും ഉയർത്തിയതോടെ ഇത് പഠിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് സർക്കാർ അറിയിച്ചത്. അതിനിടെ ഏതാനും ദിവസം മുൻപ് പള്ളിക്കരയിലുണ്ടായ സംഭവ വികാസങ്ങൾ മോഡിഫിക്കേഷൻ പദ്ധതിയിൽ സർക്കാറിന് പുനർചിന്തനം നടത്തുമോ എന്ന ആശങ്കയിലാണ് വാഹന പ്രേമികൾ.

.jpeg)
Post a Comment