JHL

JHL

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം; കാസര്‍കോട്ട് കലാകാരന്മാരുടെ സംഗമം

കാസര്‍കോട്: ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാസര്‍കോട് സാഹിത്യവേദിയുടെ നേതൃത്വത്തില്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് കലാകാരന്മാരുടെ സംഗമം നടന്നു. 'ഭരണകൂട ഭീകരത തുലയട്ടെ' എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ അണിനിരന്നു. വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കലാകാരന്മാര്‍ തെരുവോരത്ത് ചിത്രങ്ങള്‍ വരച്ചും കവിതകള്‍ ചൊല്ലിയും പ്രതിഷേധം തീര്‍ത്തു. ചിത്രകാരന്‍ വേണു കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ഷാഫി എ. നെല്ലിക്കുന്നും ചിത്രം വരച്ചു. 
സാഹിത്യവേദി പ്രസിഡണ്ട് എ.എസ്. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. 
സെക്രട്ടറി എം.വി സന്തോഷ് സ്വാഗതം പറഞ്ഞു. ടി.എ ഷാഫി, മുജീബ് അഹ്‌മദ്, എം.എ മുംതാസ്, റഹ്‌മാന്‍ മുട്ടത്തൊടി, നിസാര്‍ പെര്‍വാഡ്, അബു ത്വാഇ, അഷ്റഫലി ചേരങ്കൈ, സിദ്ദീഖ് പടപ്പില്‍, ഹമീദ് കാവില്‍, അഹമ്മദലി കുമ്പള, എം.പി ജില്‍ജില്‍, ടി.കെ അന്‍വര്‍, ഹമീദ് കടവത്ത്, അമീര്‍ പള്ളിയാന്‍, അബൂബക്കര്‍ ഗിരി, ഷരീഫ് കൊടവഞ്ചി തുടങ്ങിയവര്‍ പ്രസംഗിച്ചു. 
ട്രഷറര്‍ എരിയാല്‍ ഷരീഫ് നന്ദി പറഞ്ഞു.

No comments