JHL

JHL

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു


ന്യൂഡല്‍ഹി: നീറ്റ് (NEET-UG) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഉയർന്നുവന്ന ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പദവി രാജിവെച്ചു.

തൻ്റെ രാജിപ്പത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചതായി അദ്ദേഹം എക്സിലൂടെ (X) അറിയിച്ചു.

 രാജ്യത്തെ വിദ്യാർഥികളുടെ ഭാവി രാഷ്ട്രീയ പ്രക്ഷോഭങ്ങളിലോ നിയമക്കുരുക്കുകളിലോ പെട്ടുപോകാതിരിക്കാനും സമരം രാജ്യവിരുദ്ധ ശക്തികൾ ചൂഷണം ചെയ്യുന്നത് തടയാനുമാണ് താൻ രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം തൻ്റെ രാജിപ്പത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറുകയായിരുന്നു.

ഡൽഹിയിലെ ജന്തർ മന്തർ കേന്ദ്രീകരിച്ച് നടന്ന 26 ദിവസം നീണ്ട നിരാഹാര സമരവും വൻ വിദ്യാർഥി പ്രക്ഷോഭങ്ങളുമാണ് രാജിയേക്ക് വഴിവെച്ചത്. 

വിവിധ വിദ്യാർഥി യൂണിയനുകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധ മാർച്ചുകൾ നടന്നു.

 പാർലമെന്റിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിനിടെ പൊലീസുമായി ഏറ്റുമുട്ടലുണ്ടാവുകയും ജന്തർ മന്തറിലും പരിസരപ്രദേശങ്ങളിലും സുരക്ഷ കർശനമാക്കുകയും ചെയ്തിരുന്നു.

No comments