JHL

JHL

അര്‍ജന്റീനയെ തകര്‍ത്ത് സ്‌പെയിന്‍ കിരീടമുയര്‍ത്തി; അര്‍ജന്റീനയ്ക്കും മെസ്സിക്കും നിരാശയോടെ മടക്കം

ന്യൂജഴ്‌സി: ലോകകപ്പിലെ ആവേശകരമായ ഫൈനലില്‍ അര്‍ജന്റീനയെ തകര്‍ത്ത് സ്‌പെയിന്‍ കിരീടമുയര്‍ത്തി. അധികസമയത്ത് ഫെറന്‍ ടോറസ് നേടിയ ഗോളിലായിരുന്നു സ്‌പെയിന്റെ വിജയം. 106 മിനിറ്റ് പ്രതിരോധിച്ച് നിന്ന അര്‍ജന്റീനയുടെ മതില്‍ അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ തകര്‍ന്നു. ഇത് രണ്ടാം തവണയാണ് സ്‌പെയിന്‍ കിരീടം േനടുന്നത്.
106 ാം മിനിറ്റില്‍ വില്യംസ് നല്‍കിയ പന്തില്‍ നിന്നുമായിരുന്നു ഗോള്‍ വന്നത്്. സാധാരണസമയത്ത് ഇരു ടീമും ഗോള്‍രഹിത സമനിലയില്‍ ആയിരുന്നു. കളിയുടെ തൊണ്ണൂറാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത് അര്‍ജന്റീനയ്ക്ക് വലിയ തിരിച്ചടിയായി . കടുത്ത ആക്രമണം നടത്തുന്ന സ്‌പെയിനോട് പത്തു പേരുമായി കളിക്കേണ്ട സാഹചര്യത്തിലായി അര്‍ജന്റീന.

കളിയില്‍ ശക്തമായി ആധിപത്യം പുലര്‍ത്തിയ സ്‌പെയിനെ ഗോള്‍നേടുന്നതില്‍ നിന്നും തടഞ്ഞത് എമിലിയാനോ മാര്‍ട്ടീനസിന്റെ സേവുകളായിരുന്നു. അതേസമയം അര്‍ജന്റീനയ്ക്ക് സ്‌പെയിന്റെ ബോക്‌സില്‍ പോലും കയറാന്‍ പ്രതിരോധനിര അനുവദിച്ചില്ല. മെസ്സിയെ മാര്‍ക്ക് ചെയ്യുന്നതില്‍ സ്‌പെയിന്‍ നന്നായി വിജയിക്കുക കൂടിയ ചെയ്തുപ്പോള്‍ അര്‍ജന്റീനയുടെ ആക്രമണമാകെ പാളി. അര്‍ജന്റീനയുടെ ആക്രമണങ്ങളെയെല്ലാം മദ്ധ്യനിരയില്‍ വെച്ചു തന്നെ തകര്‍ക്കുകയും മെസ്സിയെ ശാരീരികമായി നേരിടുകയും ചെയ്തു.

സ്പാനിഷ് ഗോള്‍മുഖത്തേക്ക് എത്തിനോക്കാന്‍ പോലും അര്‍ജന്റീനയ്ക്കായില്ല. ആദ്യ കോര്‍ണര്‍ പോലും അര്‍ജന്റീനയ്ക്ക് കിട്ടിയത് അധികസമയത്തിന്റെ രണ്ടാം പകുതിയിലായിരുന്നു. ചെറുപാസ് വഴി എതിരാളികളുടെ ബോക്‌സിലേക്ക് കടന്നുകയറുന്ന കളിക്ക് പകരം ലോംഗ്‌ബോളുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചത് അര്‍ജന്റീനയ്ക്ക് വലിയ പിഴ നല്‍കേണ്ടി വരികയായിരുന്നു.

കളിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെയ്ക്കുകയും അതേസമയം കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും ലക്ഷ്യത്തിലേക്ക് കൂടുതല്‍ തവണ ഷോട്ട് പറത്തിയതും സ്‌പെയിനായിരുന്നു. ഒടുവില്‍ അര്‍ഹിച്ച വിജയം സ്‌പെയിനെ തേടിയെത്തി. മെസ്സിക്ക് തുടര്‍ച്ചയായി രണ്ടാം കിരീടം നഷ്ടമായപ്പോള്‍ ലോകകപ്പില്‍ മൂന്ന് ഫൈനല്‍ കളിച്ചതിന്റെ നേട്ടവുമായി ഇതിഹാസതാരം മടങ്ങി. 

No comments