കൊപ്രബസാർ ദേശീയപാത: ഡ്രൈനേജ് കം നടപ്പാതയിൽ വെളിച്ചമില്ലാത്തത് രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർക്ക് ദുരിതമാവുന്നു
മൊഗ്രാൽ.മൊഗ്രാൽ കൊപ്രബസാർ-പെർവാഡ് പ്രദേശത്തെ ജനങ്ങൾക്കും, സ്കൂൾ-മദ്രസ വിദ്യാർത്ഥികൾക്കും ദേശീയപാത മുറിച്ചു കടക്കാനുള്ള ഏക വഴിയാണ് കൊപ്ര ബസാറിന് സമീപത്തുള്ള ഡ്രൈനേജ് കം നടപ്പാത.ഈ ഭാഗത്തുള്ള ക്ഷേത്രം,പള്ളി പോലുള്ള ആരാധനാലയങ്ങളിലേക്കും,സ്കൂൾ- മദ്രസകളിലേക്കും, റേഷൻ കടയിലേക്കുമൊക്കെ പോകാൻ പ്രദേശവാസികൾ ആശ്രയിക്കുന്നത് ഈ മിനി അടിപ്പാത രൂപത്തിലുള്ള ഓവുചാ ൽ കം നടപ്പാതെയെ യാണ്.ഇതിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് പോകാൻ പോലും കഴിയില്ല.അപകടങ്ങൾ ഒഴിവാക്കാനും, വാഹനങ്ങൾ പോകാതിരിക്കാനും കമ്പിവേലി സ്ഥാപിച്ചിട്ടുമു ണ്ട്.ഇതിൽ നാട്ടുകാർക്ക് പരിഭവവുമില്ല.
എന്നാൽ രാത്രികാലങ്ങളിൽ മദ്രസയിലേക്കും, പള്ളികളിലേക്കും പോകുന്ന മുതിർന്നവർക്കും, വിദ്യാർത്ഥികൾക്കും ഇതിനകത്ത് വെളിച്ചമില്ലാത്തത് വലിയ ദുരിതമാവു ന്നുണ്ട്.ഇരുട്ടത്ത് റോഡ് മുറിച്ചു കടക്കാനാണ് പ്രയാസപ്പെടുന്നത്. അതേസമയം ദേശീയപാതയിൽ മറ്റുള്ള സ്ഥലങ്ങളിൽ ഇത്തരം മിനി അടിപ്പാതകളിൽ ദേശീയപാത നിർമ്മാണ കമ്പനി ലൈറ്റുകൾ സ്ഥാപിച്ച് വെളിച്ചമൊരുക്കിയിട്ടുമുണ്ട്.
കൊപ്രസാറിൽ നേരത്തെ ഉണ്ടായിരുന്ന കലുങ്കാണ് നാട്ടുകാർക്ക് ഉപകാരമാകുന്ന രീതിയിൽ നടപ്പാതയോട് കൂടിയ ഓവുചാൽ മിനി അടിപ്പാത രൂപത്തിൽ നിർമ്മിച്ചത്.കുമ്പള ടൗണിന് സമീപവും, മൊഗ്രാൽ കൊപ്പളം ദേശീയപാതയിലും ഇത്തരത്തിൽ നാട്ടുകാർക്ക് റോഡ് മുറിച്ച് കടക്കാൻ മാത്രമായി മിനി അടിപ്പാത നിർമ്മിച്ചു നൽകിയിട്ടുണ്ട്.ഇത് പ്രദേശവാസികൾക്ക് ഏറെ ആശ്വാസവുമാണ്.
മൊഗ്രാൽ ടൗൺ അടി പാതയിൽ നിന്ന് ഒരു കിലോമീറ്റർ ദൂര ദൈർഘ്യമുള്ളതാണ് കൊപ്ര ബസാർ ഡ്രൈനേജ് കം നടപ്പാത.ഇവിടെ വെളിച്ചമൊരുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോൾ പ്രദേശവാസികളുടെ ആവശ്യം.

Post a Comment